തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി – ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
