ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല കു​രു​ക്ക്; വി​ടാ​തെ പ​രി​ക്ക്

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ഒ​ഡീ​ഷ എ​ഫ്സി​ക്കെ​തി​രെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ഗോ​ൾ​ര​ഹി​ത സ​മ​നി​ല. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ 23 മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് താ​ര​ങ്ങ​ളെ ന​ഷ്ട​മാ​യ​തും ഒ​രു പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ര​ണ്ടും തോ​ൽ​വി​യു​മു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് നാ​ലു പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ്.

ര​ണ്ടാം മി​നി​റ്റി​ൽ ഡി​ഫ​ന്‍​ഡ​ര്‍ ജെ​യ്‌​റോ റോ​ഡ്രി​ഗ​സി​ന് പേ​ശീ​വ​ലി​വ് കാ​ര​ണം ക​ളം​വി​ടേ​ണ്ടി വ​ന്നു. 23-ാം മി​നി​റ്റി​ൽ മെ​സി ബൗ​ളി​യും പ​രി​ക്കേ​റ്റു മൈ​താ​നം വി​ട്ടു. ഒ​ഡീ​ഷ താ​രം അ​ഡ്രി​യാ​ന്‍ സ​ന്‍റാ​ന​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബോ​ധ​ര​ഹി​ത​നാ​യ ബൗ​ളി​യെ ആം​ബു​ല​ന്‍​സ് മൈ​താ​ന​ത്തേ​ക്ക് എ​ത്തി​ച്ചാ​ണ് കൊ​ണ്ടു​പോ​യ​ത്. ബൗ​ളി​ക്ക് പ​ക​രം മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

35-ാം മി​നി​റ്റി​ൽ സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​നെ ബോ​ക്സി​ൽ ഒ​ഡീ​ഷ താ​രം നാ​രാ​യ​ൺ​ദാ​സ് വീ​ഴ്ത്തി. പെ​നാ​ൽ​റ്റി​ക്കു വേ​ണ്ടി ബ്ലാ​സ്റ്റേ​ഴ്സ് വാ​ദി​ച്ചെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വ​ൻ തി​രി​ച്ച​ടി​യാ​യി. 44-ാം മി​നി​റ്റി​ൽ രാ​ഹു​ൽ ഗോ​ൾ‌​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും സ​മ​നി​ല​ക്കു​രു​ക്ക് പൊ​ട്ടി​ക്കാ​നാ​യി​ല്ല. 78-ാം റാ​ഫി​യെ പി​ൻ​വ​ലി​ച്ച് ഓ​ഗ്‌​ബെ​ച്ചെ ഇ​റ​ങ്ങി​യെ​ങ്കി​ലും ഗോ​ൾ​വീ​ണി​ല്ല. അ​വ​സാ​ന നി​മി​ഷം രാ​ഹു​ലി​ന്‍റെ കി​ടി​ല​ൻ ഷോ​ട്ട് ഒ​ഡീ​ഷ ഗോ​ൾ​കീ​പ്പ​ർ ഫ്രാ​ൻ​സി​സ്കോ ത​ട്ടി​യ​ക​റ്റിയതോടെ കേരള വിജയ പ്രതീക്ഷ അസ്തമിച്ചു.

Related posts