ഫേക്ക് ഐഡിയിലൂടെ തന്നെ ആക്ഷേപിച്ച പ്രതിയെ പിടിക്കാന്‍ പത്തൊമ്പതുകാരി സഞ്ചരിച്ചത് 900 കിലോമീറ്റര്‍; കുറ്റവാളിയെ ഒരു മണിക്കൂറിനകം അറസ്റ്റു ചെയ്തത് രണ്ടു തവണ; സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: വ്യാജപ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ തന്നെ ശല്യം ചെയ്ത ഒരു വ്യാജ പ്രൊഫൈലുകാരനെ പിടിക്കാന്‍ 900 കിലോമീറ്ററാണ് 19കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മദ്ധ്യപ്രദേശിലെ കണ്ഡവ എന്ന സ്ഥലത്തേക്കാണ് ഇവര്‍ 36 കാരനായ ഭര്‍ത്താവിനൊപ്പം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്ര ചെയ്തത്. തന്ത്രപരമായി പ്രതിയെ കുടുക്കാനായിരുന്നു ശ്രമം. ഡല്‍ഹി പൊലീസിലാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. ഗായികയും മോഡലുമായ ഇവരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഷാകിര്‍ ഹുസൈന്‍ എന്നയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായായിരുന്നു പരാതി. എന്നാല്‍ നടപടിയൊന്നും എടുത്തില്ല. തന്റെ ഒപ്പം രണ്ടു ദിവസം ബംഗളുരുവില്‍ താമസിച്ചാല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്് ചെയ്യാമെന്നും ഹുസൈന്‍ പറഞ്ഞു. ഡല്‍ഹി പോലീസ് സംഭവത്തില്‍ നടപടിയെടുക്കാഞ്ഞതോടെ ഇവര്‍ മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചു. ഇവരുടെ ഭര്‍ത്താവ് നേരത്തെ കണ്ഡവയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രദേശത്തെ…

Read More

മണിമലയില്‍ മുങ്ങിയ 18കാരന്‍ വയനാട്ടില്‍ പൊങ്ങിയപ്പോള്‍ ഒപ്പം 19കാരിയും ! മക്കളെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി; അടികിട്ടിയ പോലീസുകാര്‍ക്കെതിരേ മര്‍ദ്ദനക്കേസും…

മണിമല: മക്കളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മാതാപിതാക്കള്‍ തമ്മില്‍ തല്ലിയപ്പോള്‍ പോലീസുകാര്‍ക്കും കിട്ടി നല്ല കിടിലന്‍ അടി. മണിമല പോലീസ് സ്റ്റേഷനിലാണ് ഇന്നലെ കൂട്ടയടി നടന്നത്. മണിമല സ്വദേശിയായ പതിനെട്ടുകാരനെ കാണാതായതായി കഴിഞ്ഞദിവസം മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ എറണാകുളത്ത് പഠിക്കുന്ന കൊടുങ്ങൂര്‍ സ്വദേശിനിയായ 19 വയസുള്ള യുവതിയോടൊപ്പം പതിനെട്ടുകാരന്‍ വയനാടിലുണ്ടെന്നു കണ്ടെത്തുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരെയും മണിമല പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയെ കൊണ്ടുപോകുന്നതിനായി എറണാകുളത്തു നിന്നും പോലീസും ബന്ധുക്കളുമെത്തിയിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ത്തതിനു ശേഷം യുവതിയുടെ ബന്ധുവായ സ്ത്രീ യുവാവിനോട് പ്രകോപനപരമായി സംസാരിച്ചത്രേ. ഇതിന് യുവാവ് മറുപടി പറഞ്ഞുതീരുംമുന്‍പേ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനിട്ട് പൊട്ടിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് ഒന്നും സാധിച്ചില്ല. എന്നാല്‍ ഇതുകണ്ടു നിന്ന യുവാവിന്റെ ബന്ധുക്കള്‍ക്ക് സഹിച്ചില്ല. പോലീസുകാര്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയുള്ള പൊരിഞ്ഞ അടിയയായിരുന്നു പിന്നെ നടന്നത്.…

Read More

നായികയാക്കാം പക്ഷെ… മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് സംവിധായകന്‍ തനിക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി…

സിനിമ എന്ന അത്ഭുത ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയല്ല. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓരോദിനം കഴിയുന്തോറും കൂടിക്കൂടി വരികയാണ്. അടുത്ത രണ്ടു ചിത്രത്തില്‍ നായികയാക്കാം പകരം തനിക്കു വഴങ്ങണമെന്നു പറഞ്ഞ സംവിധായകനെതിരേ മറാത്തി നടി പരാതി കൊടുത്തുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 19 വയസുകാരി മറാത്തി നടിയാണ് പരാതിക്കാരി. ഇവര്‍ കൊറിയോഗ്രാഫ്രര്‍ കൂടിയാണ് കലേവാഡിയില്‍ ചിരാംഗ് സ്റ്റുഡിയോ ഉടമ കൂടിയായ അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി വകാഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ അപ്പ പവാര്‍ ഒളിവിലാണ്. അയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പ്രശസ്തയാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനു വേണ്ടി തന്റെ അന്തസ്സ് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്ന് പെണ്‍കുട്ടി പറയുന്നു. നിരവധി മ്യൂസിക് വീഡിയോകളും ഷോകളിലും പെണ്‍കുട്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ…ഈമാസം നാലിന്…

Read More