അമ്മയെ കാറിടിച്ചപ്പോള്‍ വാഹനത്തെ ദേഷ്യത്തോടെ തൊഴിച്ച് ബാലന്‍ ! ഡ്രൈവറെ ശകാരിക്കുന്ന ബാലന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…

ഒരു കൊച്ചു ബാലനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. അമ്മയോടുള്ള ഇവന്റെ സ്‌നേഹത്തിനു മുമ്പില്‍ ലോകം ശിരസ്സ് കുനിയ്ക്കുകയാണ്. ചൈനയില്‍ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെയാണ് ബാലന്‍ താരമായത്. അമ്മയുടെ കൂടെ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു നാലുവയസുപ്രായം വരുന്ന ഈ കുട്ടി. പെട്ടെന്നെത്തിയ ഒരു കാര്‍ അമ്മയെയും അവനെയും തട്ടിയിടുകയായിരുന്നു. നിലത്തു വീണ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച ബാലന്റെ പിന്നീടുള്ള പ്രവര്‍ത്തിയാണ് ഏവരെയും ഞെട്ടിച്ചത്. അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ട് ആശ്വാസമായതോടെ തങ്ങളെ ഇടിച്ചിട്ട കാറിനെ ചവിട്ടുകയും ഡ്രൈവറെ ശകാരിക്കുകയും ചെയ്തു അവന്‍. തന്റെ അമ്മയെ ഇടിച്ച വാഹനത്തോട് അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവന്‍ പ്രകടമാക്കി. കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി അവനെ ആശ്വസിപ്പിക്കുകയും അതേ കാറില്‍ തന്നെ അവരെ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തില്‍ ഇവരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഈ വിഡീയോ പുറത്തുവന്നതോടെ…

Read More

ഫീസടയ്ക്കാന്‍ പണമില്ല ! മാതാപിതാക്കളെ പണമടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ആദ്യപടിയായി അധ്യാപിക നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു…

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പണമടയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. ഐപിസി വകുപ്പുകള്‍ക്കു പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.  

Read More

സഹപാഠിയെ മാനഭംഗപ്പെടുത്തി നാലര വയസുകാരന്‍; സംഭവം ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളില്‍; പ്രതിക്കെതിരേ എന്തു നടപടിയെടുക്കണമെന്നറിയാതെ പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലര വയസുകാരന്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് വാര്‍ത്ത.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച ‘മാനഭംഗം’ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ആരോപണ വിധേയനെതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസ്. പെണ്‍കുട്ടി അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞ് കരഞ്ഞതോടെയാണ് ‘പീഡനവിവരം’ വീട്ടുകാര്‍ അറിഞ്ഞത്. ആണ്‍കുട്ടി കൈവിരലുകൊണ്ടും കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ടും പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് പരാതി. ക്ലാസ്മുറിയില്‍ മറ്റാരുമില്ലാത്തപ്പോള്‍ അവന്‍ തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടിക്ക് സ്‌കൂളിലുണ്ടായ അനുഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ പറയുന്നു. കുട്ടികളെ അധ്യാപകരോ ആയമാരോ ശ്രദ്ധിക്കാറില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍ ഈ ആരോപണം സ്‌കൂള്‍…

Read More