തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട 17-കാരൻ എം.ഡി. അഭിരാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. വൻ ജനവലിയുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് മൃതദേഹം പാങ്ങപ്പാറ സംഗീത നഗറിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അഭിരാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പാങ്ങപ്പാറ ജൂഡ് എർത്ത് നഗറിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് ഈ കേസിൽ ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ അടയാളങ്ങളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. കൗമാരക്കാർക്കിടയിലെ പ്രണയപ്പകയും ത്രികോണ പ്രണയവുമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കേസിൽ ഇതുവരെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെ തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക…
Read More