കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കണം വേമ്പനാട്ടു കായലിനെ സംബന്ധിച്ച് ശരിയായ പഠനം നടത്തിയ ദീപികയെയും തയാറാക്കിയ ലേഖകനെയും അഭിനന്ദിക്കുന്നു. വേമ്പനാട്ടു കായലിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ ശരിക്കും മനസിലാക്കി വേണം കായലിനെ സംരക്ഷിക്കാന്‍. വേലിയേറ്റസമയത്ത് വെള്ളം കയറാനും വേലിയിറക്കത്തില് ഇറങ്ങാനുമുള്ള ബാലന്‍സിംഗ് കായലിനു നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ട് പൊങ്ങിയതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കായല്‍ വെള്ളം എടുക്കുന്നില്ല. മീനച്ചിലാര്‍, പമ്പയാര്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങി അഞ്ചു നദികളിലെ വെള്ളമാണ് കായലിലെത്തുന്നത്. അടിത്തട്ട് പൊങ്ങിയതിനാല്‍ കായല്‍ വെള്ളം എടുക്കുന്നില്ല. ശരിക്കും വേമ്പനാട്ടു കായല്‍ ശ്വാസം മുട്ടുകയാണ്. അടിത്തട്ട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഓക്സിജന്‍ ലെവലും കുറഞ്ഞു. കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി അടിയന്തരമായ നടപടികള്‍ ഉണ്ടാകണം. നിയമസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. ഉടന്‍തന്നെ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നിയമസഭാ…
Read More