സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലൈംഗികമായി ചൂഷണം ചെയ്യുന്നു ! അഫ്ഗാനിസ്ഥാനിലെ വനിതാ പോലീസുകാരുടെ സ്ഥിതി പരമകഷ്ടം…

രാഷ്ട്രീയ അസ്ഥിരതകള്‍ കൊണ്ടും ഭീകരവാദം കൊണ്ടും എന്നും അശാന്തമായ നാടാണ് അഫ്ഗാനിസ്ഥാന്‍. യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ അഫ്ഗാനില്‍ പോലീസ് സേനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോലീസ് സേനയില്‍ സ്ഥാനം പിടിച്ച പല സ്ത്രീകള്‍ക്കുമെതിരേ കടുത്ത ലൈംഗികാതിക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും വലിയൊരു മാറ്റം കൊണ്ടു വന്നുവെങ്കിലും അതിന് പിന്നാലെ ഇങ്ങനെയും ചില യാതനകളുണ്ടാകുന്നുണ്ട്. അത് സര്‍ക്കാര്‍ കാണുന്നില്ല എന്നാണ് ഇവിടുത്തെ വനിതാ പൊലീസുകാര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലൈംഗികചൂഷണം നേരിടേണ്ടി വരുന്ന അവസ്ഥയാണെന്നും എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് അഫ്ഗാന്‍ നാഷണല്‍ പൊലീസില്‍ 3,900 വനിതാ ഉദ്യോഗസ്ഥരുണ്ട്. കാബൂളിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതടക്കമുള്ള പ്രധാനപ്പെട്ടതും…

Read More