ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലിസ്. പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയവരെ പൊലിസ് പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. രാവിലെ പത്തിന് ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.ലവില്‍ ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 വരെയാണ് നിയന്ത്രണമുള്ളത്. പ്രതിഷേധക്കാരെ നേരിടാനായി ഡൽഹി പൊലിസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലിസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി…
Read More