പാലക്കാട്: എ.കെ.ബാലൻ വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടം. മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ല കമ്മിറ്റി. അബദ്ധ പ്രസ്താവനകൾ നടത്തി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം . ചുമതലയില്ലാത്ത ബാലൻ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും യോഗത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നും യോഗം വിലയിരുത്തി. മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു ചുമതലയും ഇല്ലാത്ത വ്യക്തി എന്തിനാണ് മാധ്യമങ്ങളെ കാണുന്നത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാർട്ടിയിൽ ഉണ്ടോയെന്നും ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
Read MoreTag: akbalan
ബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്റെ ബദൽ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Read Moreമുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇകഴ്ത്താനാവില്ല; പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനെന്ന് എ.കെ.ബാലന്
തിരുവനന്തപുരം: സ്പോണ്സര്ഷിപ്പില് തെറ്റില്ല. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്.…
Read More