ഞാനൊരു നിരീശ്വരവാദിയാണ് എന്റെ മകളാണ് എന്റെ സ്വത്തും സമ്പത്തും; മതം മാറ്റം എന്നെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല പക്ഷെ ഇതില്‍ പല നിഗൂഢതകളുണ്ട്; ഹാദിയയുടെ അച്ഛന്‍ അശോകന്‍ മനസു തുറക്കുന്നു

കൊച്ചി : ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോടതി പറയുന്നത് എന്താണെങ്കിലും അത് അനുസരിക്കാന്‍ തയ്യാറാണെന്നും അഖില എന്ന ഹാദിയയുടെ പിതാവ് അശോകന്‍. അച്ഛന്‍ എന്ന കടമ നിര്‍വഹിക്കേണ്ടതുണ്ട്. എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് വായിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം എന്റെ മകളെ കൂടി അത് വായിച്ചു കേള്‍പ്പിക്കണം. ഇസ്ലാമിലേയ്ക്ക് മതം മാറുന്നതിലൂടെ അപകടം പിടിച്ച വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും പിതാവ് പറയുന്നു. ‘ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പത്തും. ‘അച്ഛനെന്ന നിലയിലുള്ള കടമ തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നും ‘ഇന്ത്യന്‍ എക്സ്പ്രസിന്’ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അഖില എന്റെ മകളാണ്. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണം എന്ന ആഗ്രഹമായിരന്നു ഒരു കുഞ്ഞ് മാത്രം മതിയെന്ന്…

Read More

എന്റെ മകള്‍ക്ക് ഞാന്‍ മഞ്ച് വാങ്ങിക്കൊടുത്തോളാം ! മഞ്ചും പുസ്തകങ്ങളും നല്‍കാന്‍ വന്നതാണ് എന്നു പറഞ്ഞ് വന്ന സംഘത്തോട് ‘ കടക്കൂ പുറത്ത്’ എന്നു പറഞ്ഞ് ഹാദിയയുടെ അച്ഛന്‍; ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രതിഷേധം…

കൊച്ചി: വൈക്കത്ത് ഇസ്ലാമായി മതംമാറിയ അഖില എന്ന ഹാദിയയുടെ വീട്ടിലേക്ക് ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെട്ടെത്തിയ സംഘം അതിക്രമിച്ചു കടന്നതില്‍ പൊലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. അതേസമയം ഇന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അശോകന്‍ തന്നെ മുമ്പ് പരാതിപ്പെട്ട സംഘടനയാണ് ഫെമിനിസ്റ്റു ഗ്രൂപ്പുകളുടെ പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഏഴ് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം എത്തിയത്. വീട്ടിലെത്തിയ ഇവര്‍ മതം മാറിയ അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ കാണാന്‍ സാധിക്കില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ, അഖിലയുടെ പിതാവ് അശോകനെ കാണണമെന്ന് ആവശ്യപ്പെട്ടു. മഞ്ചും പുസ്തകങ്ങളും പൂക്കളും കൈയില്‍ കരുതിയായിരുന്നു ഇക്കൂട്ടര്‍ വൈക്കത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് അഖിലയുടെ പിതാവ് അശോകനെ കണ്ട…

Read More

ആടു മേയ്ക്കല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെ സഹായിക്കാന്‍ കാക്കിയിട്ട ഏമാന്മാരും;സത്യസരണിയെ സംരക്ഷിക്കുന്ന ഡിവൈഎസ്പിമാരും സിഐമാരും നിരീക്ഷണത്തില്‍…

കേരളത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചു മുന്നേറുന്ന ഹാദിയ കേസില്‍ പുതിയ കണ്ടെത്തല്‍. അഖിലയെ മതംമാറ്റി ഹാദിയ ആക്കിയവര്‍ക്കു പിന്നില്‍ സ്ഥലത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഹാദിയ കേസില്‍ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഇവിടെയെത്തിയിരുന്നു. ഇവരാണ് പൊലീസുകാരുടെ ഇടപെടല്‍ കണ്ടെത്തിയത്. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം സംസ്ഥാന പോലീസിനെ അറിയിച്ചിട്ടുണ്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് അറിയില്ല. ഏതായാലും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹാദിയ വിഷയത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ ഒന്നും ചെയ്തില്ല. പകരം അവരെ…

Read More

ഹാദിയയ്ക്കു പിന്നാലെ അടുത്ത ഇര! വിവാഹിതയായ 29കാരി ക്രിസ്ത്യന്‍ യുവതി 21കാരനൊപ്പം ഒളിച്ചോടി; യുവതിയെ വലയിലാക്കിയത് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ വച്ച്

കൊച്ചി: അഖില ഹാദിയയായ സംഭവത്തിന്റെ ചൂടാറുംമുമ്പ് അടുത്തത്. ഇത്തവണ കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെയാണ് കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നത്.  ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയാ 29 കാരിയാണ് 21 വയസുള്ള കാമുകന്‍റെ ചതിയില്‍പെട്ടിട്ടുള്ളത്. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഇന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഹാദിയ കേസിനു സമാനമാണ്  ഈ സംഭവവും. ക്രിസ്ത്യന്‍ കുടുംബാംഗമായ യുവതി വിവാഹത്തോടു കൂടിയാണ് കൊച്ചിയിലെത്തുന്നത്. ലേക് ഷോര്‍  ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന സമയത്താണ് മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി(21) അടുക്കുന്നത്. തുടര്‍ന്നാണ് മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും കാമുകന്‍ ആവശ്യപ്പെട്ടത്. സമാധാനമായിക്കഴിഞ്ഞിരുന്ന കുടുംബജീവിതത്തില്‍ യുവതി പെട്ടെന്ന് ഡൈവോഴ്‌സ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം…

Read More

സസ്യാഹാരി ഒരു സുപ്രഭാതത്തില്‍ മാംസാഹാരിയായി; ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കൗണ്‍സിലിംഗിനു കൊണ്ടു പോയി;അഖിലയ്ക്കും ആതിരയ്ക്കും പിന്നാലെ ഐഎസ് നോട്ടമിട്ട പെണ്‍കുട്ടിയുടെ കഥ…

കാസര്‍ഗോഡ്: പത്താംക്ലാസില്‍  മുഴുവന്‍ എ പ്ലസ് കിട്ടിയപ്പോഴാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക ‘ ഹായ്’ എന്ന സന്ദേശമെത്തുന്നത്. അതിനോടു പ്രതികരിച്ചപ്പോള്‍ സിങ് എന്ന് അവസാനിക്കുന്ന പേരില്‍ മറുപടിയും. പിന്നീട് പരസ്പരം സന്ദേശമയയ്ക്കുന്നതു പതിവായി. പഠനത്തില്‍ മിടുക്കിയും സുന്ദരിയുമായ കാസര്‍ഗോഡ് സ്വദേശിനി പെണ്‍കുട്ടിയെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഉന്നതകുലജാതയായ പെണ്‍കുട്ടി കഴിഞ്ഞ എസ്എസ്എല്‍എസി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇങ്ങനെയൊരു സന്ദേശം മൊബൈലില്‍ എത്തുന്നത്. സന്ദേശമയച്ചയാള്‍ ഉന്നത നിലയിലെത്താന്‍ സഹായിക്കാമെന്നും അതിന് താന്‍ നിര്‍ദ്ദേശിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. അതേ തുടര്‍ന്ന് വിദ്യാസമ്പന്നയായ മാതാവു തന്നെ മകളെ ട്യൂഷന്‍ കേന്ദ്രത്തില്‍ ചേര്‍ക്കുകയും ചെയ്തു. കഥ തുടരുന്നത് ഇങ്ങനെ. വീട്ടില്‍ സസ്യാഹാരം മാത്രം കഴിച്ച് ശീലമുള്ള പെണ്‍കുട്ടി മാംസഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തോട്…

Read More