സ്വപ്‌നയുമായി മാത്രമല്ല ‘ലക്ഷ്മി നായരു’മായും ശിവശങ്കറിനുള്ളത് അടുത്ത ബന്ധം ! റീബില്‍ഡ് കേരള ഓഫീസിനായി ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ലക്ഷ്മിനായരുടെ ഫ്‌ളാറ്റ് എടുത്തത് എതിര്‍പ്പുകള്‍ മറികടന്ന്; ‘കൊതിപ്പിക്കുന്ന സമ്മാനം’ നല്‍കി ലക്ഷ്മി നായരുടെ പ്രത്യുപകാരം

സ്വര്‍ണക്കടത്തു കേസില്‍ നടന്ന ഗൂഢാലോചനയുടെ കേന്ദ്രമെന്നു കരുതുന്ന സല്‍സാര്‍ ഹെതര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്ക്കെടുത്തതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ താല്‍പ്പര്യത്തിലെന്നു റിപ്പോര്‍ട്ട്. സിപിഎമ്മുമായി വളരെ അടുപ്പമുള്ള കുടുംബത്തില്‍ നിന്നുള്ള ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചത് മുമ്പു തന്നെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം ചര്‍ച്ചയായിരുന്നു. ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. എന്ന കമ്പനി വന്നതും വലിയ വിവാദമായിരുന്നു. ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശിവശങ്കര്‍…

Read More

അതായിരുന്നു അറ്റാഷെ കണ്ട ‘സ്വപ്‌നം’ ! റാഷിദ് അല്‍ സലാമിയും സ്വപ്‌നയും തമ്മിലുള്ളത് ഒരു പ്രത്യേക ‘നയതന്ത്ര ബന്ധം’; അറ്റാഷെയെ കുടുക്കാന്‍ എന്‍ഐഎ സംഘം ദുബായിലേക്ക്…

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമിയ്ക്ക് സ്വപ്‌നയുമായുണ്ടായിരുന്നത് നയതന്ത്ര ‘പരിരക്ഷ’യില്‍ കവിഞ്ഞ ബന്ധമെന്ന് റിപ്പോര്‍ട്ട്. കോണ്‍സല്‍ ജനറല്‍ സ്വപ്നയുമായി ഔദ്യോഗിക തലത്തിനപ്പുറമുള്ള അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പണിപാളുമെന്ന് മനസ്സിലായപ്പോഴാണ് അറ്റാഷെ ഇന്ത്യ വിട്ടത്. അതിനിടെ മന്ത്രി കെ ടി ജലിലുമായുള്ള നയതന്ത്ര പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശവും എല്ലാ പരിധിയും ചട്ടവും ലംഘിക്കുന്നതാണ്. ഇതെല്ലാം ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോഴായിരുന്നു അറ്റാഷെയുടെ മടങ്ങി പോക്ക്. മൂന്നു ദിവസം മുമ്പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായിലേക്ക് കടന്നത്. കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നതും അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. നയതന്ത്ര പരിരക്ഷ യുഎഇക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുണ്ടാക്കിയ ബന്ധവും…

Read More