“എ​നി​ക്ക് പ​ഠി​ക്ക​ണം” – ജാ​മ്യ​ഹ​ര്‍​ജി​യു​മാ​യി മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി

കൊ​ച്ചി: മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ നെ​ടു​മ്പാ​ശേ​രി​യി​ലെ മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി സു​ഹൈ​ല്‍ സ​ജീ​വും മൂ​ന്നാം​പ്ര​തി ജോ​യ​ല്‍ എ​സ്. ആ​ന്‍റോ​യും ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ന​വം​ബ​ര്‍ ആ​റി​ന് പ​രി​ണി​ക്കാ​ന്‍ മാ​റ്റി.അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി എ​ന്നി​വ നേ​ര​ത്തേ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വ​രോ​ടൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ നി​ന​വ്, അ​മീ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളും സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ക​ഴി​ഞ്ഞ 11 മു​ത​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും തു​ട​ര്‍​ച്ച​യാ​യ ജ​യി​ല്‍​വാ​സം ത​ന്‍റെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ഹൈ​ലി​ന്‍റെ ഹ​ര്‍​ജി. വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​സീ​റ്റി​ലി​രു​ന്ന താ​ന്‍ ഡ്രൈ​വ​ര്‍​ക്കു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യോ അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ജോ​യ​ലി​ന്‍റെ വാ​ദം. അ​നാ​വ​ശ്യ​മാ​യാ​ണു ത​ന്നെ പ്ര​തി ചേ​ര്‍​ത്ത​ത്. മ​ദ്യ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ന്‍ ത​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി…

Read More