സംവിധായകനെതിരേ ഗുരുതര ആരോപണവുമായി നടന്‍ ബോബി സിംഹ; താന്‍ പിന്മാറിയ സിനിമ സംവിധായകന്‍ പൂര്‍ത്തിയാക്കിയത് ബോഡി ഡബിള്‍ ഉപയോഗിച്ചെന്ന് ആരോപണം..

താന്‍ പിന്മാറിയ സിനിമ തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയെന്ന ആരോപണവുമായി സംവിധായകനെതിരേ നടന്‍ ബോബി സിംഹ. താന്‍ നായകനായി എത്തുന്ന അഗ്നി ദേവി എന്ന ചിത്രത്തിനെതിരേയാണ് നടന്റെ ആരോപണം. അഞ്ച് ദിവസം മാത്രം അഭിനയിച്ചെങ്കിലും തിരക്കഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം ബോബി ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു. എന്നാല്‍ ബോബി അഭിനയിച്ച ഭാഗങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി ബോഡി ഡബിളും വിഎഫ്എക്‌സും ഉപയോഗിച്ച് അണിയറപ്രവര്‍ത്തകര്‍ സിനിമ പൂര്‍ത്തീകരിച്ചെന്നാണ് താരത്തിന്റെ വാദം. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറിലും പോസ്റ്ററുകളിലും പ്രാമുഖ്യം നല്‍കിയിരിക്കുന്നത് ബോബിയുടെ കഥാപാത്രത്തിനാണ്. ‘എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. ഞാനൊരു ചെറിയ നടനാണ്, എന്നെ വെറുതെ വിടൂ. സൂപ്പര്‍താരത്തിന്റെ മുഖംവച്ച് ബോഡി ഡബിള്‍ ചെയ്ത് വിഎഫ്എക്‌സിലൂടെ സിനിമ പൂര്‍ത്തിയാക്കിയാല്‍ അത് റിലീസ് ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയില്‍…

Read More