ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടം: ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ റെ​യ്ഡ്, ക​മ്മീ​ഷ​ണ​റെ മാ​റ്റി

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ലെ വാ​ഹ​നാ​പ​ക​ട കേ​സി​ൽ പൊ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി​യാ​യ ആ​ർ. നി​ശാ​ന്തി​നി​യെ പു​തി​യ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ക്കും. ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ലെ റെ​യ്ഡി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ പി​ടി​ച്ചെ​ടു​ത്തു കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ബെ​ൻ​സ് കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 17കാ​ര​ന്‍റെ അ​ച്ഛ​നാ​യ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല് വ​രെ നീ​ണ്ടു​നി​ന്നു. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡി​ൽ ഒ​രു ആ​ഡം​ബ​ര ബൈ​ക്കും നി​ർ​ണാ​യ​ക ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജ​ഡ്ജി​ക്കെ​തി​രെ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം ഇ​ന്ന് കോ​ട​തി​യെ…

Read More