കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ ര​ണ്ടു വ​യ​സു​കാ​ര​ൻ രാ​ഹു​ലി​ന്‍റെ മ​ര​ണം; പോ​സ്റ്റ്‌​മോ​ർ​ട്ടം, ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു ശേ​ഷം തു​ട​ർ​ന​ട​പ​ടി

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ രാ​ഹു​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ടി​ലെ​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. പാ​ത്തോ​ള​ജി, എ​ഫ്എ​സ്എ​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രൂ. കു​ഞ്ഞി​ന് ജീ​വ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ രാ​വി​ലെ ആ​റു​മ​ണി​ക്കു​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ മ​നഃ​പ്പൂ​ർ​വം വൈ​കി​ച്ചോ എ​ന്നും വ​ഴി​മ​ധ്യേ ഷാ​പ്പി​ൽ നി​ർ​ത്തി മ​ദ്യ​പി​ച്ചെ​ന്നു​മു​ള്ള നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം ശ​രി​യാ​ണോ എ​ന്നും പൊ​ലി​സ് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള അ​മ്മ​യു​ടെ​യും മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി വ​രും​ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും. മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ കു​ട്ടി​ക​ൾ ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്ന്…

Read More

കുട്ടികള്‍ കാണ്‍കെ ടിവി സീരിയലുകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക് ! രണ്ടാം ക്ലാസുകാരിയുടെ ജീവനെടുത്തത് മാന്ത്രിക സീരിയല്‍ ‘ നന്ദിനി’

ബംഗളുരു: ടിവി സീരിയലുകള്‍ ഇളം മനസുകളെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് തെളിവാണ് കര്‍ണാടകയിലെ രണ്ടാം ക്ലാസുകാരിയുടെ മരണം. കന്നടയിലെ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാന്ത്രിക സീരിയലായ നന്ദിനിയിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ചതാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്. ‘നന്ദിനി’ ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. തീപിടിച്ചാല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിയില്ലാതെ തമാശയായാണ് പെണ്‍കുട്ടി ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ അടുത്തിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് പ്രാര്‍ത്ഥനയുടെ മരണം.  

Read More