ന​ന്ദി​നി​യ്ക്ക് മൂ​ക്കു​ക​യ​റി​ടാ​ന്‍ കേ​ര​ളം ! ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​യ്ക്കും; അ​നു​കൂ​ല ന​ട​പ​ടി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ ന​ട​പ​ടി

മി​ല്‍​മ-​ന​ന്ദി​നി ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട​ലു​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍. പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​യ്ക്കും. കേ​ര​ള​ത്തി​ന്റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ന​ന്ദി​നി സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഔ​ട്ട്ലെ​റ്റു​ക​ള്‍ തു​റ​ന്ന​തെ​ന്ന് ക​ര്‍​ണാ​ട​ക​യെ ബോ​ധ്യ​പ്പെ​ടു​ത്തും. ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ര്‍​ഡി​നും പ​രാ​തി ന​ല്‍​കും. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഔ​ട്ട്ലെ​റ്റു​ക​ള്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി ആ​ലോ​ചി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ല്‍​സ​രം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മി​ല്‍​മ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ന​ന്ദി​നി ആ​ദ്യം ഔ​ട്ട്‌​ല​റ്റു​ക​ള്‍ തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​ത് പെ​ട്ടെ​ന്ന് ത​ന്നെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​തോ​ടെ​യാ​ണ് മി​ല്‍​മ പ​ര​സ്യ​മാ​യി നി​ല​പാ​ടെ​ടു​ത്ത​ത്.

Read More

മി​ല്‍​മ​യെ തു​ര​ത്തി കേ​ര​ളം പി​ടി​ക്കാ​ന്‍ ന​ന്ദി​നി ! മി​ല്‍​മ​യേ​ക്കാ​ള്‍ കാ​ര്യ​മാ​യ വി​ല​ക്കു​റ​വ്…

ക​ര്‍​ണാ​ട​ക​യി​ലെ പാ​ല്‍ ബ്രാ​ന്‍​ഡാ​യ ന​ന്ദി​നി കേ​ര​ള​ത്തി​ല്‍ വി​ല്‍​പ്പ​ന വ്യാ​പ​ക​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ല്‍ മി​ല്‍​മ. സം​സ്ഥാ​ന​ത്ത് ചെ​റി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ന​ന്ദി​നി പാ​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ വി​ല്‍​പ​ന​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മി​ല്‍​മ. ക​ര്‍​ണാ​ട​ക കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്റെ പാ​ലും പാ​ലു​ല്‍​പ​ന്ന​ങ്ങ​ളു​മാ​ണ് ന​ന്ദി​നി എ​ന്ന ബ്രാ​ന്‍​ഡി​ല്‍ വി​ല്‍​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള പാ​ല്‍ വി​ല്‍​പ​ന ന​ന്ദി​നി വ​ര്‍​ദ്ധി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലും ര​ണ്ടും മ​ഞ്ചേ​രി​യി​ലും തി​രൂ​രി​ലും പ​ന്ത​ള​ത്തും ത​ല​നാ​ടും ന​ന്ദി​നി പു​തി​യ ഔ​ട്ട്ല​റ്റു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. മി​ല്‍​മ​യു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് വ​ക​വെ​ക്കാ​തെ​യാ​ണ് ന​ന്ദി​നി ഔ​ട്ട്ലെ​റ്റു​ക​ള്‍ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ രാ​ജ്യ​ത്തെ പാ​ല്‍​വി​പ​ണ​ന രം​ഗ​ത്തെ ഒ​ന്നാ​മ​ന്‍​മാ​രാ​യ അ​മൂ​ലി​നെ ക​ര്‍​ണാ​ട​ക​ത്തി​ല്‍​നി​ന്ന് ന​ന്ദി​നി തു​ര​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ന്ദി​നി കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്ടി​ലും ന​ന്ദി​നി ഔ​ട്ട്ല​റ്റു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​ന്ദി​നി​യു​ടെ ക​ട​ന്നു​വ​ര​വ് ത​മി​ഴ്‌​നാ​ടി​നെ വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത്…

Read More

42 വ​യ​സാ​യി, ഇ​നി പ​റ്റി​യ ഒ​രു ജീ​വി​ത പ​ങ്കാ​ളി​യെ വേ​ണം ! വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് ന​ടി ന​ന്ദി​നി…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള​ത്തി​ലു​ള്‍​പ്പെ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​മാ​യി​രു​ന്നു ന​ന്ദി​നി.ഏ​പ്രി​ല്‍ 19 എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്റെ സൂ​പ്പ​ര്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ മ​ല​യാ​ള സി​നി​മ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ള്‍ വെ​റും 16 വ​യ​സ്സു മാ​ത്ര​മാ​യി​രു​ന്നു ന​ന്ദി​നി​യു​ടെ പ്രാ​യം. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ലോ​ക​ത്ത് ഏ​റെ താ​ര​മൂ​ല്യ​മു​ള്ള നാ​യി​ക​യാ​യി ന​ടി മാ​റി. കൗ​സ​ല്യ എ​ന്ന പേ​രി​ല്‍ തെ​ലു​ങ്കി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന താ​ര​ത്തി​ന് പി​ന്നീ​ട് കൈ ​നി​റ​യെ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​ട​ക്കം നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ല്‍ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ന​ന്ദി​നി അ​ഭി​ന​യി​ച്ചു.മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​ക്ക​ന്‍​മാ​രാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും സൂ​പ്പ​ര്‍​താ​രം സു​രേ​ഷ്‌​ഗോ​പി​ക്കും നാ​യി​ക ആ​യ ന​ന്ദി​നി ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ നാ​യി​ക​യാ​യും ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പ​ടി​ച്ചു പ​റ്റി. അ​യാ​ള്‍ ക​ഥ​യെ​ഴു​തു​ക​യാ​ണ്, ലേ​ലം, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ന്‍, നാ​റാ​ണ​ത്ത് ത​മ്പു​രാ​ന്‍, സു​ന്ദ​ര​പു​രു​ഷ​ന്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ന​ന്ദി​നി തി​ള​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​ട​ക്കാ​ല​ത്തു സി​നി​മാ​ജീ​വി​ത​ത്തി​ല്‍ നി​ന്നും ന​ടി…

Read More

പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട് ! ഉടന്‍ വിവാഹിതയാവാമെന്ന് പ്രതീക്ഷയുണ്ടെന്ന് നടി നന്ദിനി; ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള നന്ദിനിയുടെ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ…

ഒരു സമയത്ത് ഒരു പിടി നല്ല കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് നന്ദിനി.ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴില്‍ 30 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയില്‍ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ഒരു…

Read More

കുട്ടികള്‍ കാണ്‍കെ ടിവി സീരിയലുകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക് ! രണ്ടാം ക്ലാസുകാരിയുടെ ജീവനെടുത്തത് മാന്ത്രിക സീരിയല്‍ ‘ നന്ദിനി’

ബംഗളുരു: ടിവി സീരിയലുകള്‍ ഇളം മനസുകളെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് തെളിവാണ് കര്‍ണാടകയിലെ രണ്ടാം ക്ലാസുകാരിയുടെ മരണം. കന്നടയിലെ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാന്ത്രിക സീരിയലായ നന്ദിനിയിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ചതാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്. ‘നന്ദിനി’ ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്.സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. തീപിടിച്ചാല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിയില്ലാതെ തമാശയായാണ് പെണ്‍കുട്ടി ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ അടുത്തിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് പ്രാര്‍ത്ഥനയുടെ മരണം.  

Read More