ചൈനയെ ബാധിച്ചിരിക്കുന്ന ശാപം എന്തെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് എച്ച്5എന്‍1 (പക്ഷിപ്പനി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന് സമീപമുള്ള പ്രവിശ്യയാണ് ഹുനാന്‍. ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമില്‍ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു. മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഇതിനകം 304 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. മാരകമായ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ആറുമണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തിലാണ് ഷായാങ്…
Read MoreTag: china
വെറും രണ്ടു ദിവസം കൊണ്ട് ചൈന നിര്‍മ്മിച്ചത് ആയിരം കിടക്കകളുള്ള ആശുപത്രി ! കൊറോണയെ നേരിടാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നതിങ്ങനെ…
കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി രണ്ടു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ നഗരത്തിലാണ് ജനുവരി 28ന് കൊറോണ ആശുപത്രി സ്ഥാപിച്ചത്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.നിര്‍മാണത്തിലിരുന്ന കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. കൊറോണ വൈറസ് ആദ്യം ബാധിച്ചരോഗികള്‍ ഡാബി മൗണ്ടന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാന്‍ ശൂന്യമായ ഒരു കെട്ടിടം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ പുതിയ ശാഖയായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് കൊറോണ ആശുപത്രിക്ക് വേണ്ടി വിട്ടുകൊടുത്തത്. കെട്ടിടം ലഭിച്ച ഉടന്‍ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ കിടക്കകള്‍ സ്ഥാപിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്…
Read Moreകൊറോണ വൈറസിനെ ചൈന ജൈവായുധമായി കരുതിവച്ചതോ ? ജൈവായുധ യുദ്ധ വിദഗ്ധന്റെ നിഗമനം ശ്രദ്ധേയമാകുന്നു; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യം
കൊറോണ വൈറസ് ചൈനയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞെട്ടലുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു ഈ നിഗമനം. വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിങ്ടണ്‍ ടൈംസിനോട് ഡാനി ഷോഹം പറഞ്ഞു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്ന രീതിയിലുള്ള പ്രചരണമാണ് ചൈനയില്‍ നടക്കുന്നത്. എന്തായാലും ഇത് ജൈവായുധമായി ഉപയോഗിക്കാവുന്ന കാര്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനോടകം 106 പേര്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2740 ആയി.
Read Moreജീവനുള്ള ആമയെയും പല്ലിയെയും പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച് കീച്ചെയിനാക്കുന്നു ! കൊടും ക്രൂരതയെന്ന് മൃഗസംരക്ഷണ സംഘടനകള്‍…
ഒരു കാര്യവുമില്ലാതെ മറ്റു ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന കുറേയധികം മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസവും നിരവധി ജീവജാലങ്ങളാണ് മനുഷ്യന്റെ ക്രൂരതകള്‍ക്കിടയായി കൊല്ലപ്പെടുന്നത്.പുതുമയുടെ പേരില്‍ ചൈനയിലെ ബെയ്ജിംഗില്‍ അത്തരമൊരു ക്രൂരത പരസ്യമായി നടന്നു. അവിടെ കടകളില്‍ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ നിറച്ച് കീച്ചെയിനുകളായി വില്‍ക്കപ്പെടുകയാണ്. പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ മുത്തുകളും, അലങ്കാര വസ്തുക്കളും അതില്‍ നിക്ഷേപിക്കുന്നു. അവിടത്തെ ഈ മനുഷ്യത്വരഹിതമായ പ്രവണത പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും, ധാതുക്കളുടെയും ഓക്‌സീകരണം മൂലം മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് കടയുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒന്ന് അനങ്ങാന്‍ കൂടി കഴിയാത്ത അത്തരം പ്ലാസ്റ്റിക് കൂടുകളില്‍ കിടന്ന് അവ കുറച്ചു ദിവസം കഴിയുമ്പോള്‍ ചാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മൃഗ കീച്ചെയിനുകളുടെ വില 1.50…
Read Moreകൊറോണ ദുരന്തം ചൈന ഇരന്നു വാങ്ങിയതോ ? വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്താകമാനമുള്ള വൈറസുകളെ സൂക്ഷിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ച്
നിരവധി ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ദുരന്തം ചൈന വില കൊടുത്തു വാങ്ങിയതോ എന്ന ചോദ്യമുയരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു ചാടിയത്. 2017ലാണ് വുഹാനില്‍ ലാബ് ആരംഭിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാടു നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും ചാടിപ്പോയാല്‍ പണിയാകുമെന്ന് അമേരിക്ക അന്നേ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് എന്നാല്‍ എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന ചൈന ഈ മുന്നറിയിപ്പ് പാടെ അവഗണിച്ചു. ഇത്തരത്തില്‍ ചാടിപ്പോയ വൈറസില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം എന്നാണ് സംശയിക്കപ്പെടുന്നത്. സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാവുകയാണ്. മാരകമായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച്…
Read Moreകൊറോണ വൈറസ് ചൈനയില്‍ തീ പോലെ പടര്‍ന്നു പിടിക്കുന്നു ! അമേരിക്കയിലും വൈറസ് ബാധ; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചൈനയില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.വിദേശത്തു നിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില്‍ ഇതിനോടകം വൈറസ് ബാധിച്ച് ഒമ്പതു പേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് ബാധയില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
Read Moreപ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ചൈന ! പ്ലാസ്റ്റിക് ഉപയോഗത്തില്‍ മുമ്പന്മാരായ ചൈനയുടെ പ്രഖ്യാപനം ലോക പരിസ്ഥിതിയ്ക്ക് വരുത്തുന്ന പുരോഗതി ഇങ്ങനെ…
ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഏഷ്യയില്‍ ഒന്നാമതും. എന്നാല്‍ ഇപ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ് രാജ്യം. ദേശീയ വികസന പരിഷ്‌കരണ കമ്മിഷന്‍ ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയുടെ പദ്ധതി ഫലപ്രഥമായി നടപ്പായാല്‍ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും. 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്‍പാദനവും വില്‍പനയും നിരോധിക്കും. ഹോട്ടല്‍ വ്യവസായത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കരുതെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന…
Read Moreവധുവായി പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലെത്തുന്ന പെണ്‍കുട്ടികളുടെ ജീവിതം വേശ്യാലയങ്ങളില്‍; ഒറ്റവര്‍ഷം കൊണ്ട് കടത്തിയത് 629 പെണ്‍കുട്ടികളെ;ചൈനയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ അന്വേഷണം തടഞ്ഞ് പാക് അധികൃതര്‍
വിവാഹത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടത്തുന്ന യുവതികള്‍ക്ക് നയിക്കേണ്ടി വരുന്നത് നരകജീവിതം.പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. മിക്കപ്പോഴും ക്രിസ്ത്യന്‍ യുവതികളാണ് ഇരകളാക്കപ്പെടുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് ചൈനീസ് യുവാക്കള്‍ വിവാഹം കഴിക്കുന്നത്. ഇടനിലക്കാര്‍ക്ക് കിട്ടുന്നതാകട്ടെ കോടികളും. എന്നാല്‍ ചൈനയിലെത്തിപ്പെട്ടാല്‍ പെണ്‍കുട്ടികളുടെ ജീവിതം അവിടെ തീരുകയാണ്. തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ആണ് പതിവ്. ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാക്കിസ്ഥാനില്‍ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതര്‍…
Read Moreഈ ശ്വാസകോശം സ്‌പോഞ്ച് പോലെയല്ല ‘കരിക്കട്ട’ പോലെ ! ചെയിന്‍ സ്‌മോക്കിംഗിനെത്തുടര്‍ന്ന് മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നത്; വീഡിയോ വൈറലാകുന്നു…
സിനിമ തുടങ്ങുമ്പോള്‍ പുകവലിയ്‌ക്കെതിരായ പരസ്യം കാണിക്കുന്നത് പലരെയും അലോസരപ്പെടുത്തുന്നു. ശ്വാസകോശം സ്‌പോഞ്ച് പോലെ എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന പരസ്യം കാണാതിരിക്കാന്‍ പരസ്യം കഴിഞ്ഞതിനു ശേഷം മാത്രം തീയറ്ററില്‍ കയറുന്ന പുകവലിക്കാരുണ്ട്. എന്നാല്‍ ചെയിന്‍ സ്‌മോക്കറായ ഒരാളുടെ ശ്വാസകോശത്തെക്കാള്‍ എത്രയോ ഭേദമാണ് സ്‌പോഞ്ച് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഇയാളുടെ ശ്വാസകോശം കരിക്കട്ടയ്ക്കു സമാനമായത്.പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍…
Read Moreആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ! അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തും; 2050 ആകുമ്പോള്‍ മനുഷ്യായുസ്സിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍മാറ്റങ്ങള്‍…
ന്യൂയോര്‍ക്ക്: നമ്മുടെ രാജ്യം എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ മറകടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഏതു കാര്യത്തിലാകും എന്ന് പറയേണ്ടതില്ലല്ലോ…2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, കോംഗോ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി…
Read More