ഐ ​ല​വ് യു ​ബേ​ബി എ​ന്ന് പ​റ​ഞ്ഞ് അ​യാ​ള്‍ ഉ​മ്മ​വ​ച്ചു ! ആ​യാ​ളു​ടെ വാ​യ നി​റ​യെ മു​ടി ക​യ​റി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ്വ​ര ഭാ​സ്‌​ക​ര്‍

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ശ്ര​ദ്ധേ​യ സാ​ന്നി​ദ്ധ്യ​മാ​ണ് സ്വ​ര ഭാ​സ്‌​ക​ര്‍. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി താ​രം സ​ജീ​വ​മാ​ണ്. പ​ല​പ്പോ​ഴും സ്വ​ര ഭാ​സ്‌​ക​ര്‍ ത​ന്റെ പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കാ​റു​മു​ണ്ട്. അ​തേ സ​മ​യം ത​നി​ക്ക് സി​നി​മ​യി​ല്‍ നി​ന്നും നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്വ​ര ഭാ​സ്‌​ക​ര്‍ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ ഒ​രു പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ആ​ണെ​ന്ന വ്യാ​ജേ​ന ബോ​ളി​വു​ഡി​ലെ ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് സ്വ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ള്‍ ത​ന്റെ വീ​ട്ടി​ലെ അ​ഡ്ര​സ് ചോ​ദി​ച്ചു കൊ​ണ്ടി​രു​ന്നു. ത​ന്റെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യം ചെ​യ്തു എ​ന്നും ത​ന്നെ ചും​ബി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും സ്വ​ര ഭാ​സ്‌​ക​ര്‍ പ​റ​യു​ന്നു. ഒ​രു പ്ര​മു​ഖ ദി​ന പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് സ്വ​ര ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഞാ​ന്‍ പോ​കാ​നാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ അ​യാ​ള്‍ എ​ന്റെ ചെ​വി​യി​ല്‍ ഉ​മ്മ വെ​ച്ചു. ഐ ​ല​വ് യു ​ബേ​ബി…

Read More

ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്മശ്രീ മടക്കി നല്‍കാന്‍ മടിയില്ല ! ശക്തമായ വാക്കുകളുമായി കങ്കണ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഉയര്‍ന്ന വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതത്തെ വിമര്‍ശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള തിരസ്‌കാരവും സമ്മര്‍ദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ ബോളിവുഡില്‍ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നല്‍കിയിട്ടില്ല എന്നും കങ്കണ പറയുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ പത്മശ്രീ മടക്കി നല്‍കുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയില്‍ എത്തിയ താരമാണ് സുശാന്ത് എന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍…

Read More

കൊറോണ വൈറസിനെ ചൈന ജൈവായുധമായി കരുതിവച്ചതോ ? ജൈവായുധ യുദ്ധ വിദഗ്ധന്റെ നിഗമനം ശ്രദ്ധേയമാകുന്നു; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യം

കൊറോണ വൈറസ് ചൈനയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞെട്ടലുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു ഈ നിഗമനം. വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിങ്ടണ്‍ ടൈംസിനോട് ഡാനി ഷോഹം പറഞ്ഞു. എന്നാല്‍, ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്ന രീതിയിലുള്ള പ്രചരണമാണ് ചൈനയില്‍ നടക്കുന്നത്. എന്തായാലും ഇത് ജൈവായുധമായി ഉപയോഗിക്കാവുന്ന കാര്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനോടകം 106 പേര്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2740 ആയി.

Read More

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം അല്‍പം കുറഞ്ഞാല്‍ നിങ്ങള്‍ അവിടേക്ക് സൂം ചെയ്ത് ഫോട്ടോയെടുക്കും; പൊട്ടിത്തെറിച്ച് നടി സ്വര ഭാസ്‌കര്‍; വീഡിയോ വൈറലാവുന്നു…

വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ എപ്പോഴും മുന്‍നിരയില്‍ തന്നെയാണ്. അടുത്തിടെ നടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് സ്വന്തം വസ്ത്രധാരണത്തിന്‍ഫെ പേരിലായിരുന്നു. വീരേ ഡി വെഡ്ഡിങ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികളില്‍ സംബന്ധിക്കാന്‍ ഗ്ലാമര്‍ വസ്ത്രം ധാരിച്ചായിരുന്നു നടി എത്തിയത്. വേദിയില്‍ വെച്ച് സ്വന്തം വസ്ത്രധാരണത്തില്‍ ആത്മവിശ്വാസമില്ലാതെ നടി പെരുമാറിയതും വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോടുള്ള അമര്‍ഷം വെളിവാക്കിയിരിക്കുകയാണ് സ്വര. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് നടി മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്.പത്രസമ്മേളനത്തിനായി ഇരുന്നതിനുശേഷം തന്റെ മാനേജരെ അടുത്തേക്ക് വിളിച്ച് നടി തന്റെ വസ്ത്രം ശരിയായിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കിലും ഇവര്‍ സൂം ചെയ്ത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്നും സ്വര പരിഹസിച്ചു. ‘അവളുടെ വസ്ത്രം തീരെ ചെറുതാണ് എന്നാല്‍ ക്യാമറയിലെ സൂം ലെന്‍സിന് വേഗത പോര എന്നിങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍…

Read More

സ്‌ക്രീനില്‍ മുന്നറിയിപ്പ് കാണിക്കുമ്പോള്‍ അവര്‍ പോപ്‌കോണ്‍ വാങ്ങാന്‍ പോയിരുന്നിരിക്കണം; പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്‌കറിനെ രൂക്ഷമായി പരിഹസിച്ച് ദീപിക പദുക്കോണ്‍

ഹിറ്റ് ചാര്‍ട്ടുകള്‍ തകര്‍ത്തു മുന്നേറുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെ വിമര്‍ശിച്ചു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ടപ്പോള്‍ താന്‍ യോനിയായി ചുരുങ്ങിപ്പോയെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണുണ്ടായത്. സിനിമയെ വിമര്‍ശിച്ച് സ്വര സംവിധായകന്‍ ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിലായിരുന്നു വിമര്‍ശനം.   ചിത്രത്തിലെ ‘ജോഹര്‍'(സതിയ്ക്കു സമാനമായ ആചാരം) ചൂണ്ടിക്കാണിച്ചു കൊണ്ട് പുരുഷന്മാരേപ്പോലെ തന്നെ സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ട് എന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകള്‍ എന്നുമായിരുന്നു സ്വരയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ സ്വരയ്ക്ക് ചുട്ടമറുപടിയുമായി പത്മാവത് നായിക ദീപിക പദുക്കോണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയ്ക്കു മുമ്പ് എഴുതിക്കാണിച്ച സതിയെ മഹത്വവല്‍ക്കരിക്കുന്നില്ല എന്ന കുറിപ്പ് കാണാത്തതു കൊണ്ടാണു സ്വര ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. സതി ആചാരങ്ങളെ അനുകൂലിക്കുന്നില്ല എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട് എന്നും…

Read More

അടിച്ചു പൂസായി രാത്രിയില്‍ മുറിയിലെത്തിയ അയാള്‍ എന്നോട് കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു; സംസാരിച്ചത് മുഴുവന്‍ സെക്‌സിനെക്കുറിച്ച്; പ്രമുഖ സംവിധായകന്റെ ‘കൈയ്യിലിരിപ്പുകള്‍’ തുറന്നു പറഞ്ഞ് നടി സ്വര ഭാസ്‌കര്‍

ബോളിവുഡിലെ ഷൂട്ടിംഗ് സൈറ്റുകളിലുള്ളത് പുരുഷമേധാവിത്വത്തിലൂന്നിയ അരാജകത്വമെന്ന് നടി സ്വര ഭാസ്‌കര്‍. കുറച്ചു പേര്‍ നിര്‍ദ്ദേശം നല്‍കുന്നു മറ്റു ചിലര്‍ അടിമകളെപ്പോലെ അനുസരിക്കുന്നു എന്ന കീഴ് വഴക്കമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സ്വര പറയുന്നു. തുടക്കത്തിലുള്ള ഈ അധികാര സ്ഥാപനം പിന്നീട് ലൈംഗികാതിക്രമങ്ങളിലേക്കും ഇരകളെ നിശബ്ദരാക്കി ഇരുത്തുന്നതിലേക്കും വഴിവയ്ക്കുന്നുണ്ടെന്ന് താരം പറഞ്ഞു. ‘സിനിമയിലെ വേഷങ്ങള്‍ക്കായി കിടക്ക പങ്കിടാന്‍ പലരും വിളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവേഷങ്ങളും നഷ്ടമായി. ഫിലിം സെറ്റുകളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീ വീണ്ടും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുന്നത്.’സ്വര പറയുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഇത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സ്വര പറയുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്വര പറയുന്നതിങ്ങനെ… ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്. സിനിമ തുടങ്ങിയ അന്നു മുതല്‍ സംവിധായകന്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ നിരന്തരം മെസേജ്…

Read More

അന്നയാള്‍ എന്നെ കയറിപ്പിടിച്ചു; സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു; തനിക്കു നേരെയുണ്ടായ പീഡനശ്രമം തുറന്നു പറഞ്ഞ് പ്രശസ്ത നടി സ്വരാ ഭാസ്കര്‍

സിനിമാ നടിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും നാളുകളായി കേള്‍ക്കുന്നത്. പല നടിമാരും തങ്ങള്‍ക്കു നേരെയുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് ബോളിവുഡിലെ ചൂടന്‍ നായിക സ്വരാ ഭാസ്കറാണ്. സല്‍മാന്‍ ചിത്രമായ പ്രേ രത്തന്‍ ധന്‍ പായോയില്‍ അഭിനയിക്കുമ്പോഴാണ് ആദ്യമായി തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് നടി പറയുന്നു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സല്‍മാനൊപ്പം യാത്ര ചെയ്തപ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് ആദ്യത്തെ ദുരനുഭവം ഉണ്ടാവുന്നത്. വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നെ കടന്നു പിടിക്കുകയായിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഇതു കൂടാതെ വേറെയും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സ്വര കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കല്‍ ട്രെയിനില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു വളരെ മോശകരമായ ആ അനുഭവമുണ്ടായത്. ഉച്ചസമയമായതിനാല്‍ ട്രെയിനിന്റെ ഫസ്റ്റ്ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് സ്വര പറയുന്നു. ആ സമയത്താണ് പെട്ടെന്നൊരാള്‍…

Read More