തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിച്ച് സർക്കാർ. വൈദ്യുതിക്ഷാമമെന്ന മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർകട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് പുതിയ വിലയിരുത്തൽ. നിലവിൽ അടുത്ത രണ്ടു മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് അറിയിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജിഎൻഎ ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ, അടിയന്തര തീരുമാനമെടുക്കണമെന്ന മുൻ കെഎസ്ഇബി ചെയർമാന്റെ സമ്മർദത്തിനു പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും.
Read More