മങ്കൊമ്പ്: ” വെള്ളം വെള്ളം സർവ്വത്ര വെള്ളം… കുടിക്കാനൊരിറ്റു വെള്ളമില്ല” കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കാലങ്ങളായി തുടരുന്ന ദുരവസ്ഥയാണിത്. മഴക്കാലംമുഴുവൻ നീളുന്ന വെള്ളക്കെട്ടു ദുരിതങ്ങൾക്കിടയിലും കുടിവെള്ളമില്ലാതെ വലയുന്ന നീലംപേരൂരിലെ ജനങ്ങൾക്കു പ്രതീക്ഷയേകി വാലടിയിലിപ്പോൾ പുതിയ വാട്ടർടാങ്കിന്‍റെ നിർമ്മാണം പുരോഗമിക്കുയാണ്. പാടശേഖരങ്ങളിൽ രണ്ടാംകൃഷിക്കുവേണ്ടിയുള്ള പന്പിംഗ് ഇല്ലാതെ വന്നാൽ ജൂൺമുതലുള്ള ആറുമാസക്കാലം നിരന്തരം മലിനജലവുമായി സന്പർക്കത്തിലാകാൻ നിർബന്ധിതരാകാറുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വെള്ളക്കെട്ടിനു പരിഹാരം കാണാൻ മന്ത്രിസഭയെടുത്ത തീരുമാനവും, നിയന്ത്രിതപന്പിംഗ് സംബന്ധിച്ചുള്ള ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുമൊക്കെ ഇത്തവണയും ജലരേഖയായി മാറുകയാണുണ്ടായത്. ഇത്തരത്തിൽ ജലത്താൽ മുറിവേൽപ്പിക്കപ്പെടുന്പോഴും കുടിവെള്ളം കിട്ടാക്കനിയായിതുടരുന്ന അവസ്ഥയ്ക്ക്, കുട്ടനാട് കുടിവെള്ള പദ്ധതി പ്രകാരമുള്ള ടാങ്ക്പണി പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഒന്നര പതിറ്റാണ്ടിലേറെയായി കുടിവെള്ളത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഫലം കണ്ടുതുടങ്ങുന്നത്. അഞ്ചരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കാണ് നിർമിക്കുന്നത്. സൂര്യ കൺസ്ട്രക്ഷൻ കമ്പിനിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. 300 കോടി രൂപയാണ്…
Read More