കൊറോണ ഉടനെയെങ്ങും പോകുമെന്ന് തോന്നുന്നില്ല ! രോഗ വ്യാപനം കുറയുന്നവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍; ലോകത്തെ പ്രതിദിന രോഗവ്യാപനം ആദ്യമായി നാലു ലക്ഷം കടന്നു; രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ്…

കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്നു വ്യക്തമാക്കി കണക്കുകള്‍. ഇന്നലെ ഒറ്റ ദിവസം നാലുലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍ എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര്‍ കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്. ഒക്ലഹോമയിലും രോഗികളുടെ…

Read More

കോവിഡില്‍ നിന്നു മുക്തി നേടി തമന്ന ഭാട്ടിയ ! താരത്തെ വീട്ടുകാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു…

തെന്നിന്ത്യന്‍ സിനിമയിലെ താരറാണി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് ബാധിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗവിമുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ വിവരം ആരാധകരോടു പങ്കുവെച്ചിരിക്കുകയാണ് താരം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്‌ളാറ്റിലുമായി ക്വാറന്റൈനില്‍ തുടരുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് വീട്ടിലേക്ക് സുഖം പ്രാപിച്ച ശേഷം മടങ്ങുന്ന തമന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതേസമയം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ തമന്നയെ സ്വീകരിക്കുന്ന വീഡിയോയായുമായാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. തമന്നയ്ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വളരെ വൈകാരികമായ സ്വീകരണമാണ് കിട്ടിയത്. സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഒക്ടോബര്‍ അഞ്ചിനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചത്. തമന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല തമന്ന.…

Read More

എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ട് ! കോവിഡ് രോഗികളെ പരിചരിക്കാന്‍ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായം അണിഞ്ഞ നടിയ്ക്ക് കോവിഡ്; രോഗത്തോടു പോരാടുന്ന ശിഖ ഏവര്‍ക്കും മാതൃകയെന്ന് സോഷ്യല്‍ മീഡിയ…

കോവിഡ് കാലത്ത് അനുകരണീയമായ മാതൃകകള്‍ കാട്ടിത്തന്ന നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് നടി ശിഖ. വൈദ്യസഹായത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത സഹായ അഭ്യര്‍ഥനകള്‍ എത്തിയതോടെയാണ് നടി ശിഖ അഭിനയം ഉപേക്ഷിച്ച് നഴ്‌സിന്റെ കുപ്പായം അണിയുന്നത്. ആറു മാസത്തിലേറെയായി കോവിഡ് രോഗികളെ പരിചരിച്ചു വന്ന ശിഖയ്ക്ക് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം പങ്കുവച്ചാണ് താരം രോഗവിവരം അറിയിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്‌സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്‌ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്‌നേഹത്തിന് നന്ദിയെന്നും ശിഖ…

Read More

ഞങ്ങള്‍ യുവാക്കളാണേ…ഞങ്ങള്‍ക്ക് കോവിഡ് ഒന്നും വരാന്‍ പോകുന്നില്ല…എന്ന് ആശ്വസിക്കേണ്ട ! സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും 40നു താഴെയുള്ളവര്‍; വിശദമായ കണക്കുകള്‍ ഇങ്ങനെ…

കേരളത്തില്‍ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ രോഗബാധിതരില്‍ ഭൂരിഭാഗവും യുവാക്കള്‍. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ യുവാക്കളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനിടെ കോഴിക്കോട് നിന്നും പുറത്തു വരുന്ന കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. കോവിഡ് ബാധ ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച 63 ശതമാനവും 40ന് താഴെയുള്ളവരാണെന്നാണ് ആരോഗ്യവിഭാഗം പുറത്തുവിടുന്ന വിവരം. രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. 20 നും 40 നും ഇടയില്‍ പ്രായക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 41 ശതമാനം പേര്‍ക്കാണ്. 40നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ വെറും 29 ശതമാനമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ രോഗബാധ ഒമ്പതു ശതമാനം മാത്രമാണ്. 10 നും 20 നും ഇടയില്‍ പ്രായത്തിലുള്ളവരില്‍ 12 ശതമാനമേ രോഗബാധിതരുള്ളൂ. എന്നാല്‍ കോഴിക്കോട്ട് സംഭവിച്ച കോവിഡ് മരണങ്ങളില്‍ 72 ശതമാനം ആളുകളും 60നു മുകളിലുള്ളവരാണ്.…

Read More

ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു ! കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പ്രധാനമന്ത്രി ജെസീന്ത; ഇനി ആളുകള്‍ക്ക് യഥേഷ്ടം കൂട്ടംകൂടാം…

ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു. തങ്ങള്‍ കൊറോണയെ തോല്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍ തന്നെയാണ്. രാജ്യത്തെ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതായി ജസീന്ത അറിയിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 12 ദിവസമായി ഓക്‌ലന്‍ഡിലും പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.

Read More

കോവിഡ് വ്യാപനത്തില്‍ കേരളം അതിവേഗം ബഹുദൂരം ! തിരിച്ചറിയാത്ത രോഗികളുടെ എണ്ണം 36 ഇരട്ടിവരെയെന്ന് ഐഎംഎ; കേരളത്തില്‍ രോഗംബാധിച്ചുവെന്ന് കരുതപ്പെടുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്…

രാജ്യത്ത് കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന സംസ്ഥാനമായി കേരളം. തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ 36 ഇരട്ടി തിരിച്ചറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം. അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു. ടെസ്റ്റുകള്‍…

Read More

എന്തൊക്കെയുണ്ടെടാ *#!*&^$%…മോനേ ! കോവിഡിനെത്തുടര്‍ന്ന് മൃഗശാലയിലെ തത്തകളെ ഒരുമിച്ച് ക്വാറന്റൈനിലാക്കി; ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ തത്തകള്‍ വരുന്നവരെയും പോകുന്നവരെയുമെല്ലാം വിളിച്ചത് ‘കണ്ണുപൊട്ടുന്ന തെറി’; ഒടുവില്‍ അറ്റകൈ പ്രയോഗിച്ച് അധികൃതര്‍…

മൃഗശാലയിലെത്തുന്ന സന്ദര്‍ശകരെ പച്ചത്തെറി വിളിക്കുന്ന തത്തകളെ ഒടുവില്‍ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. യുകെയിലെ ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് വിചിത്രമായ സംഭവം നടന്നത്. ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വിഭാഗത്തില്‍ പെട്ടവയാണ് തത്തകള്‍. കഴിഞ്ഞ മാസമാണ് അഞ്ച് വ്യത്യസ്ത ഉടമകളില്‍ നിന്നായി ചാരത്തത്തകള്‍ മൃഗശാലയിലെത്തിയത്. ക്വാറന്റീനിന്റെ ഭാഗമായി ഇവയെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരുന്നത്. ക്വാറന്റീന്‍ കഴിഞ്ഞു പുറത്തിറങ്ങിയ തത്തകള്‍ വരുന്നവരേയും പോകുന്നവരേയുമെല്ലാം കണ്ണുപൊട്ടുന്ന ചീത്തവിളിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. കൂട്ടത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു തത്തയില്‍ നിന്നാകാം മറ്റ് തത്തകള്‍ കൂടി മോശം വാക്കുകള്‍ പഠിച്ചതെന്നാണ് കരതുന്നത്. മൃഗശാല സന്ദര്‍ശിക്കാനെത്തുന്ന കുട്ടികള്‍ക്കെല്ലാം തത്തകളുടെ പദപ്രയോഗം ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ഇവയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചു തത്തകളേയും വെവ്വേറെ തത്തകളുടെ കൂട്ടത്തിലാക്കി. ഒന്നിച്ചിരുന്നു ചീത്തവിളിക്കുന്നതിലും നല്ലതാണല്ലോ ഒറ്റയ്ക്കിരുന്നു ചീത്തവിളിക്കുന്നത്. ഇപ്പോള്‍ മറ്റ് തത്തക്കൂട്ടങ്ങള്‍ക്കൊപ്പമിരുന്നാണ് ഇവയുടെ ചീത്തവിളി. നല്ല തത്തകളുമായുള്ള സമ്പര്‍ക്കം ഇവയുടെ ചീത്തവിളി സ്വഭാവത്തെ…

Read More

നമ്പര്‍ വണ്‍ കേരളത്തില്‍ ദാരുണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു ! കോവിഡ് ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു…

കോവിഡ് കാലത്ത് കേരളത്തില്‍ നിന്നു കേള്‍ക്കുന്ന ദാരുണ വാര്‍ത്തകള്‍ക്ക് അന്ത്യമില്ല. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. കോവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തു. എസ്എടി ആശുപത്രിക്കെതിരെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്എടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് സജേഷിനും ഭാര്യയ്ക്കും…

Read More

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഉടന്‍ അമേരിക്കയെ മറികടക്കും ! രോഗത്തിന്റെ രണ്ടാം വരവില്‍ ഭയന്ന് യൂറോപ്പ്; കോവിഡ് വീണ്ടും ലോകത്തെ കീഴടക്കുമ്പോള്‍…

കോവിഡ് ലോകത്തെ കീഴടക്കി മുന്നേറുമ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം ഇതുവരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. 3,32,97,503 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ലോകത്തിലെ 210 രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ്-19 രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ശൈത്യകാലമടുത്തതോടെ കോവിഡിന്റെ രണ്ടാം വരവില്‍ ഭയന്നിരിക്കുകയാണ് യൂറോപ്പ്. വുഹാനില്‍ കൊറോണയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ആറുമാസങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അത് 10 ലക്ഷമാകുവാന്‍ പകുതി സമയമേ എടുത്തുള്ളു എന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്. ഒട്ടു മിക്ക രാജ്യങ്ങളിലെയും പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴത്തേതിന്റെ പല മടങ്ങാകാനാണ് സാധ്യത. ലോകത്തെ കോവിഡ് ബാധിതരുടെ…

Read More

അയ്യോ എന്റെ മൂക്കില്‍ കുത്തിയേ ! കോവിഡ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്ത്; വീഡിയോ കാണാം…

കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ പൊട്ടിക്കരഞ്ഞ് നടി പായല്‍ രാജ്പുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിനിമ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായല്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. പേടിച്ചാണ് താന്‍ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’പായല്‍ പറയുന്നു. ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായല്‍.

Read More