കാമുകിയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി ! 18കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീട്ടുകാര്‍…

ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാനായി രാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദ്ദനമേറ്റത്. ഇയാള്‍ പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. എന്നാല്‍ ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം ഇയാള്‍ ഉപേക്ഷിച്ചില്ല. സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ പുറത്തിറക്കി വിടാന്‍ ബഹളം വെക്കുകയായിരുന്നു. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്. ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ…

Read More