ന​ടി​യെ കാ​ണാ​നെ​ത്തി​യ​വ​രു​ടെ ത​മ്മി​ല​ടി ! പി​ന്നെ പോ​ലീ​സി​ന്റെ ലാ​ത്തി​യ​ടി; വീ​ഡി​യോ വൈ​റ​ല്‍…

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ന​ടി​യെ കാ​ണാ​ന്‍ ത​ടി​ച്ചു കൂ​ടി​യ ആ​ളു​ക​ള്‍ നി​ല​വി​ട്ട​പ്പോ​ള്‍ പോ​ലീ​സി​ന്റെ വ​ക ലാ​ത്തി​യ​ടി.

ഝാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കെ​ത്തി​യ ഭോ​ജ്പു​രി ന​ടി അ​ക്ഷ​ര സി​ങ്ങി​നെ കാ​ണാ​നാ​ണ് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. ന​ടി​യോ​ട് ചി​ല​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ച​ട​ങ്ങി​നി​ടെ ബ​ഹ​ളം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​പ്പോ​ള്‍ പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്. വ​ലി​യ ആ​ള്‍​ക്കൂ​ട്ടം പ​രി​പാ​ടി​ക്ക് എ​ത്തി​യി​രു​ന്നു.

ലാ​ത്തി​ച്ചാ​ര്‍​ജി​ലും മ​റ്റു​മാ​യി നി​ര​വ​ധി​പേ​ര്‍​ക്കു പ​രു​ക്കേ​റ്റു. ച​ട​ങ്ങി​നാ​യി കൊ​ണ്ടി​ട്ടി​രു​ന്ന ക​സേ​ര​ക​ള്‍ ജ​നം അ​ടി​ച്ചു​ത​ക​ര്‍​ത്തു. പോ​ലീ​സ് കാ​വ​ലി​ലാ​ണ് അ​ക്ഷ​ര​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ഉ​ദ്ഘാ​ട​ന​വും പ്ര​സം​ഗ​വും നി​ര്‍​വ​ഹി​ച്ചു പോ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. ന​ടി​മാ​രാ​യ അ​ക്ഷ​ര സി​ങ്, നി​ഷ സി​ങ് എ​ന്നി​വ​രു​ടെ പാ​ട്ടും നൃ​ത്ത​വു​മാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ബി​ഹാ​റി​ലും ഝാ​ര്‍​ഖ​ണ്ഡി​ലും ഏ​റെ ആ​രാ​ധ​ക​രു​ള്ള ഭോ​ജ്പു​രി ന​ടി​യാ​ണ് അ​ക്ഷ​ര സി​ങ്.

Related posts

Leave a Comment