ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല ! ‘ദശരഥം’ സിനിമയില്‍ നിന്നും കട്ട് ചെയ്ത സീന്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം വൈറലാകുന്നു…

മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ‘ദശരഥം’ എന്ന ചിത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. അക്കാലത്ത് അത്ര പരിചിതമല്ലാത്ത ഒരു സംഭവമാണ് സിനിമ പറഞ്ഞത്. അതിനാല്‍ തന്നെ അക്കാലത്ത് സിനിമ അത്ര ചര്‍ച്ചയായതുമില്ല. എന്നാല്‍ പിന്നീട് ചിത്രം വലിയ ചര്‍ച്ചയായി. വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. നായകനായി വേഷമിട്ടത് മോഹന്‍ലാലാണ്. കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്‌ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം.…

Read More