മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു ! വി​ട വാ​ങ്ങി​യ​ത് ആ​രു​ടെ​യും മു​മ്പി​ല്‍ മു​ട്ടു​വ​ള​യ്ക്കാ​ത്ത നേ​താ​വ്…

മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് (87) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 7.40നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യ,ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ന്ന് നി​ല​മ്പൂ​രി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. ക​ബ​റ​ട​ക്കം നാ​ളെ രാ​വി​ലെ 9ന് ​നി​ല​മ്പൂ​ര്‍ മു​ക്ക​ട്ട വ​ലി​യ ജു​മാ മ​സ്ജി​ദി​ല്‍. ആ​ര്യാ​ട​ന്‍ ഉ​ണ്ണീ​ന്റേ​യും ക​ദി​യു​മ്മ​യു​ടെ​യും ഒ​ന്‍​പ​ത് മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​യി 1935 മേ​യ് 15നാ​ണ് ജ​ന​നം.​ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. 1959ല്‍ ​വ​ണ്ടൂ​ര്‍ ഫ​ര്‍​ക്ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി. 1969ല്‍ ​മ​ല​പ്പു​റം ജി​ല്ല രൂ​പ​വ​ല്‍​ക്ക​രി​ച്ച​പ്പോ​ള്‍ ഡി​സി​സി പ്ര​സി​ഡ​ന്റാ​യി. 1978മു​ത​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു. 1977ല്‍ ​നി​ല​മ്പൂ​രി​ല്‍ നി​ന്ന് നി​യ​സ​ഭ​യി​ലെ​ത്തി. 1980ല്‍ ​എ ഗ്രൂ​പ്പ് ഇ​ട​ത് മു​ന്ന​ണി​യി​ല്‍. പൊ​ന്നാ​നി​യി​ല്‍ നി​ന്ന് ലോ​ക് സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച് തോ​റ്റു. ആ ​വ​ര്‍​ഷം എം​എ​ല്‍​എ ആ​കാ​തെ ഇ​ട​ത് മു​ന്ന​ണി മ​ന്ത്രി​സ​ഭ​യി​ല്‍ വ​നം തൊ​ഴി​ല്‍ മ​ന്ത്രി​യാ​യി. തു​ട​ര്‍​ന്ന്…

Read More

അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു ! അന്ത്യം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് 12.07നായിരുന്നു അന്ത്യം. രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന ജയ്റ്റ്‌ലി 1998-2004 കാലയളവില്‍ വാജ്‌പെയ് മന്ത്രിസഭയിലും അംഗമായിരുന്നു. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ ജയ്റ്റ്‌ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ല്‍ വി.പി.സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ആയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗമാണ്. സംഗീത ജയ്റ്റ്‌ലിയാണ് ഭാര്യ. മക്കള്‍: റോഹന്‍, സൊണാലി.

Read More

കേരളത്തെ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വം ! മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്ര അവിസ്മരണീയമായി; ഇന്ത്യയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സുഷമാജി വിട പറയുമ്പോള്‍…

കേരളം സുഷമയ്ക്ക് എന്നും ഒരു അദ്ഭുതമായിരുന്നു. അവരുടെ സ്‌നേഹവായ്പിന് കേരളത്തില്‍നിന്നുള്ള ഉദാഹരണമാണു ലിബിയയില്‍നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍. ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ഉടനടി പ്രതികരിക്കുകയും കര്‍മനിരതയാവുകയും ചെയ്യുന്ന അപൂര്‍വം നേതാക്കളിലൊരാളാണു സുഷമ. സുഷമ ആദ്യമായി കേരളത്തില്‍ എത്തിയത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരിക്കെയാണ്. അന്നു സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കാനാണു വന്നത്. മലയാളത്തില്‍ മൂന്നു വാചകം പ്രസംഗിക്കാനും സുഷമ തയാറെടുത്തിരുന്നു ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷില്‍ സംസാരിക്കാം’. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 2011 ഫെബ്രുവരിയിലും അവരെത്തി. സുഷമയെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയ സ്ഥലം ഏതെന്നു ചോദിച്ചാല്‍ കേരളമെന്നാവും ഉത്തരം. വിത്തു പുറത്തുള്ള ഏകഫലമായ കശുമാങ്ങ കണ്ട് അദ്ഭുതം കൂറിയെന്ന് സുഷമ തന്നെ…

Read More