സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന് ഇ​ത് ഹാ​ട്രി​ക് ഭാ​ഗ്യം‌;  വിൻവിന്നിലൂടെ ഭാഗ്യം കടാക്ഷിച്ചത് 45 വർഷം ലോട്ടറി വിൽക്കുന്ന കാസിമിനെ…


ചാ​മം​പ​താ​ൽ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ ചാ​മം​പ​താ​ലി​ലു​ള്ള സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ൽ വി​റ്റ ടി​ക്ക​റ്റി​ന്.

ഇ​ന്ന​ലെ ന​ട​ന്ന വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ 653-ാമ​ത് ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഡ​ബ്ല്യു​പി 835865 എ​ന്ന ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

പ​ത്ത​നാ​ട് സ്വ​ദേ​ശി​യാ​യ പ​റ​ന്പ​ക​ത്തു​താ​ഴെ കാസിം റാ​വു​ത്ത​ർ​ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു കാ​സിം.

30 വ​ർ​ഷം മു​ന്പ് കാ​സിം വി​ൽ​പ്പ​ന ന​ട​ത്തി​യ ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.കാ​സിം ടി​ക്ക​റ്റ് വാ​ങ്ങി​യ ചാ​മം​പ​താ​ലി​ലു​ള്ള സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്.

കൂ​ടാ​തെ ര​ണ്ടാം സ​മ്മാ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ പ​ല​ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.ഇ​ള​ങ്ങോ​യി പേ​ക്കാ​വി​ൽ സോ​ബി​ച്ച​ൻ പീ​റ്റ​റാ​ണ് സോ​ബി​ൻ ല​ക്കി സെ​ന്‍റ​റി​ന്‍റെ ഉ​ട​മ.

സ​മ്മാ​നം ല​ഭി​ച്ച കാ​സിം ത​ന്‍റെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ക്ക​ളാ​യ ഹ​ബീ​ബി​നും ഹ​സീ​ന​യ്ക്കും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലും പ​ണം വി​നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment