തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഡിഐജി തോംസൻ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് എസ്ഐടി ആദ്യം അന്വേഷിക്കുന്നത്. പ്രധാനമായി അന്വേഷിക്കുന്നത് റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ തിരുവനന്തപുരം: വിജിലൻസ് പ്രധാനമായി അന്വേഷിക്കുന്നത് കിഫ്ബിയുടെ മറവിൽ നടത്തിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ. 5336 ഏക്കർ ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റു നിക്ഷിപ്ത താത്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ എന്ന് വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ കിഫ്ബിയുടെ മറവിൽ നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളും തിരിമറികളും കൃത്രിമങ്ങളും നിക്ഷിപ്ത താത്പര്യങ്ങളും വിജിലൻസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നു വ്യക്തമായി. ചില ഏജൻസികളുടെ മറവിൽ ഭൂമി കൈമാറ്റം ചെയ്തതായും…
Read More