അ​മേ​രി​ക്ക​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ടെ​ഹ്‌​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ക​രാ​റി​ന് സാ​ധ്യ​ത​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​ത്തി​നും ന​യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​റു​പ​ടി​യാ​ണ് അ​മേ​രി​ക്ക​യി​ൽ സാ​ധാ​ര​ണ​യാ​യി ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ. ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ മു​ഴു​വ​ൻ 435 സീ​റ്റു​ക​ളി​ലേ​ക്കും സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് പോ​രാ​ട്ടം. സ​ഭ​ക​ൾ​ക്കു പു​റ​മേ 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ 39 ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഇ​തോ​ടൊ​പ്പം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ദി​ശാ​സൂ​ചി​ക​യാ​യും ഈ ​ഫ​ലം മാ​റും. 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 218-214 എ​ന്ന നേ​രി​യ ഭൂ​രി​പ​ക്ഷ​വും 100 അം​ഗ സെ​ന​റ്റി​ൽ 53-47 എ​ന്ന ഭൂ​രി​പ​ക്ഷ​വു​മാ​ണ് നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ള്ള​ത്. ഇ​രു​സ​ഭ​ക​ളു​ടെ​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഇ​നി നാ​ല് സീ​റ്റു​ക​ൾ വീ​തം അ​ധി​ക​മാ​യി വി​ജ​യി​ക്കേ​ണ്ട​തു​ണ്ട്. സെ​പ്റ്റം​ബ​റി​ലെ സ​ർ​വേ​ക​ൾ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി താ​ഴ്ന്ന​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​ൽ അ​സം​തൃ​പ്ത​രാ​യ ജ​ന​ങ്ങ​ളു​ടെ…

Read More