പെ​ൺ​കെ​ണി​യി​ൽ നി​ർ​മി​ത​ബു​ദ്ധി; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചാ​ര​പ്പ​ണി​യു​ടെ ചോ​ദ്യ​ചി​ഹ്നം

(റ്റി.​സി. മാ​ത്യു എ​ഴു​തി​യ ലേ​ഖ​നം) ചാ​ര​പ്പ​ണി​ക്കു പെ​ൺ​കെ​ണി. എ​ക്കാ​ല​ത്തെ​യും വി​ജ​യ​ക​ര​മാ​യ ത​ന്ത്രം. നി​ർ​മി​ത​ബു​ദ്ധി (എ​ഐ) മേ​ഖ​ല​യെ അ​ട​ക്കി​വാ​ഴു​ന്ന എ​ൻ​വി​ഡി​യ​യു​ടെ മേ​ധാ​വി ഈ ​അ​തി​പു​രാ​ത​ന കെ​ണി​യി​ൽ കു​രു​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പു ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചോ​ദ്യ​ചി​ഹ്നം ഉ​യ​ർ​ത്തി​യ വ​ലി​യ വീ​ഴ്ച. എ​ൻ​വി​ഡി​യ സ​ഹ​സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ(​സി​ഇ​ഒ) ജെ​ൻ​സ​ൻ ഹു​വാം​ഗ്, ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന ബി​സി​ന​സു​കാ​രി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം പു​ല​ർ​ത്തി എ​ന്ന​തു വി​ഷ​യ​ത്തി​ന്‍റെ ഒ​രു വ​ശം മാ​ത്രം. ആ​ലീ​സ് ചൈ​ന​യു​ടെ ചാ​ര​വ​നി​ത ആ​ണെ​ന്ന​താ​ണു പ്ര​ധാ​ന കാ​ര്യം. അ​തി​നൂ​ത​ന എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​ട​മ​ക​ളാ​ണ് എ​ൻ​വി​ഡി​യ. അ​തു ചൈ​ന​യ്ക്കു കി​ട്ടാ​തി​രി​ക്കാ​ൻ എ​ൻ​വി​ഡി​യ​യു​ടെ പു​ത്ത​ൻ ഗ്രാ​ഫി​ക് പ്രോ​സ​സ​ർ യൂ​ണി​റ്റു (ജി​പി​യു)​ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക ക​ർ​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ച്ചി​ട്ടു​ണ്ട്. എ​ൻ​വി​ഡി​യ​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ചൈ​ന ശ്ര​മി​ക്കു​ന്ന​തു സ്വാ​ഭാ​വി​കം. എ​ഐ​യി​ൽ മു​ന്നി​ലെ​ത്താ​ൻ അ​താ​വ​ശ്യ​മാ​ണ​ല്ലോ. അ​സാ​ധാ​ര​ണ​മാ​യ ഒ​രു സാ​ഹ​ച​ര്യ​മാ​ണ് എ​ൻ​വി​ഡി​യ നേ​രി​ടു​ന്ന​ത്. പെ​ൺ​കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ്ര​ഫ​ഷ​ണ​ൽ…

Read More