പെ​ൺ​കെ​ണി​യി​ൽ നി​ർ​മി​ത​ബു​ദ്ധി; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചാ​ര​പ്പ​ണി​യു​ടെ ചോ​ദ്യ​ചി​ഹ്നം

(റ്റി.​സി. മാ​ത്യു എ​ഴു​തി​യ ലേ​ഖ​നം)

ചാ​ര​പ്പ​ണി​ക്കു പെ​ൺ​കെ​ണി. എ​ക്കാ​ല​ത്തെ​യും വി​ജ​യ​ക​ര​മാ​യ ത​ന്ത്രം. നി​ർ​മി​ത​ബു​ദ്ധി (എ​ഐ) മേ​ഖ​ല​യെ അ​ട​ക്കി​വാ​ഴു​ന്ന എ​ൻ​വി​ഡി​യ​യു​ടെ മേ​ധാ​വി ഈ ​അ​തി​പു​രാ​ത​ന കെ​ണി​യി​ൽ കു​രു​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പു ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്ന ക​മ്പ​നി​യു​ടെ ഭാ​വി​ക്കു​മേ​ൽ ചോ​ദ്യ​ചി​ഹ്നം ഉ​യ​ർ​ത്തി​യ വ​ലി​യ വീ​ഴ്ച.

എ​ൻ​വി​ഡി​യ സ​ഹ​സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ(​സി​ഇ​ഒ) ജെ​ൻ​സ​ൻ ഹു​വാം​ഗ്, ആ​ലീ​സ് ഹു​വാം​ഗ് എ​ന്ന ബി​സി​ന​സു​കാ​രി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം പു​ല​ർ​ത്തി എ​ന്ന​തു വി​ഷ​യ​ത്തി​ന്‍റെ ഒ​രു വ​ശം മാ​ത്രം. ആ​ലീ​സ് ചൈ​ന​യു​ടെ ചാ​ര​വ​നി​ത ആ​ണെ​ന്ന​താ​ണു പ്ര​ധാ​ന കാ​ര്യം. അ​തി​നൂ​ത​ന എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​ട​മ​ക​ളാ​ണ് എ​ൻ​വി​ഡി​യ. അ​തു ചൈ​ന​യ്ക്കു കി​ട്ടാ​തി​രി​ക്കാ​ൻ എ​ൻ​വി​ഡി​യ​യു​ടെ പു​ത്ത​ൻ ഗ്രാ​ഫി​ക് പ്രോ​സ​സ​ർ യൂ​ണി​റ്റു (ജി​പി​യു)​ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക ക​ർ​ക്ക​ശ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ച്ചി​ട്ടു​ണ്ട്. എ​ൻ​വി​ഡി​യ​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ചൈ​ന ശ്ര​മി​ക്കു​ന്ന​തു സ്വാ​ഭാ​വി​കം. എ​ഐ​യി​ൽ മു​ന്നി​ലെ​ത്താ​ൻ അ​താ​വ​ശ്യ​മാ​ണ​ല്ലോ.

അ​സാ​ധാ​ര​ണ​മാ​യ ഒ​രു സാ​ഹ​ച​ര്യ​മാ​ണ് എ​ൻ​വി​ഡി​യ നേ​രി​ടു​ന്ന​ത്. പെ​ൺ​കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ്ര​ഫ​ഷ​ണ​ൽ സി​ഇ​ഒ​മാ​രെ പു​റ​ത്താ​ക്കു​ന്ന​താ​ണു പ​തി​വ്. ഇ​ന്‍റ​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ര​യ​ൻ ക്രി​സാ​നി​ച്ചി​നെ 2018ലും ​മ​ക്ഡോ​ണ​ൾ​ഡ്സ് സി​ഇ​ഒ സ്‌​റ്റീ​വ് ഈ​സ്റ്റ​ർ​ബ്രൂ​ക്കി​നെ 2019ലും ​പു​റ​ത്താ​ക്കി​യ​ത് ജീ​വ​ന​ക്കാ​രു​മാ​യി അ​വി​ഹി​തം ന​ട​ത്തി​യ​തി​നാ​ണ്. ക​മ്പ​നി നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​താ​ണു കീ​ഴ്ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ബ​ന്ധം. ഉ​ട​മ​ക​ളെ അ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​റി​ല്ല. ആ​മ​സോ​ൺ ഉ​ട​മ ജെ​ഫ് ബെ​സോ​സി​ന് ഒ​രു ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യി ബ​ന്ധം ഉ​ണ്ടാ​യ​പ്പോ​ൾ വി​വാ​ഹ​മോ​ച​നം വേ​ണ്ടി​വ​ന്നെ​ങ്കി​ലും ക​മ്പ​നി​യി​ൽ ഒ​രു ന​ട​പ​ടി​യും ഇ​ല്ലാ​യി​രു​ന്നു.

നി​ര​പ​രാ​ധി​യെ​ന്നു ട്രം​പ്

ജെ​ൻ​സ​ന്‍റെ അ​വി​ഹി​ത​മ​ല്ല, ചൈ​നീ​സ് ചാ​ര​വ​നി​ത​യു​മാ​യു​ള്ള ബ​ന്ധ​മാ​ണ് അ​മേ​രി​ക്ക​യ്ക്കു വി​ഷ​യം. ആ​ലീ​സ് ചാ​ര​വ​നി​ത​യാ​ണെ​ന്ന് ജെ​ൻ​സ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യു​മെ​ന്നു ക​രു​തു​ന്നു എ​ന്നു​മാ​ണു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​ത്. ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്ബി​ഐ) ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ​ൻ​വി​ഡി​യ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചാ​ര​വൃ​ത്തി ആ​രോ​പ​ണം ചൈ​ന നി​ഷേ​ധി​ച്ചു.

ആ​ലീ​സ് ചൈ​ന​യ്ക്കു​വേ​ണ്ടി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ക​രു​താ​ൻ ത​ക്ക വി​വ​രം ജെ​ൻ​സ​നു ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യേ​ണ്ട​ത്. അ​ങ്ങ​നെ തെ​ളി​ഞ്ഞാ​ൽ ക​മ്പ​നി​യി​ൽ​നി​ന്നു മാ​റേ​ണ്ടി​വ​രും. രാ​ജ്യ​ദ്രോ​ഹ കേ​സ് വ​രെ ഉ​ണ്ടാ​കാം. മ​റി​ച്ചു തെ​ളി​ഞ്ഞാ​ൽ അ​വി​ഹി​ത​ത്തി​ന്‍റെ പേ​രു​ദോ​ഷം മാ​ത്രം ശേ​ഷി​ക്കും.

വി​ല​ക്കു​ള്ള​തു വാ​ങ്ങി

2023 മു​ത​ൽ 2025 വ​രെ​യാ​ണു ജെ​ൻ​സ​ൻ -ആ​ലീ​സ് ബ​ന്ധ​ത്തി​ന്‍റെ നാ​ളു​ക​ൾ. സിം​ഗ​പ്പു​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യു​ടെ സി​ഇ​ഒ പ​ല രാ​ജ്യ​ങ്ങ​ളി​ലും ജെ​ൻ​സ​ന്‍റെ കൂ​ടെ ക​റ​ങ്ങി. എ​ൻ​വി​ഡി​യ​യി​ൽ നി​ന്ന് 480 കോ​ടി ഡോ​ള​റി​ന്‍റെ ജി​പി​യു​ക​ൾ വാ​ങ്ങി. ചൈ​ന​യി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്യാ​ൻ വി​ല​ക്കു​ള്ള​വ​യും അ​ക്കൂ​ട്ട​ത്തി​ൽ​പെ​ട്ടു. ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ​ല ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലും എ​ത്തി​യ ആ ​ജി​പി​യു​ക​ൾ ആ​ലി​ബാ​ബ അ​ട​ക്ക​മു​ള്ള ചൈ​നീ​സ് ക​മ്പ​നി​ക​ൾ വി​ദൂ​ര​ബ​ന്ധം (Remote access) വ​ഴി ഉ​പ​യോ​ഗി​ച്ചു എ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു വി​വാ​ദ​മാ​യ​പ്പോ​ൾ ക​യ​റ്റു​മ​തി വി​ല​ക്കി​ൽ വി​ദൂ​ര​ബ​ന്ധം പെ​ടു​ന്നി​ല്ല എ​ന്നാ​ണ് എ​ൻ​വി​ഡി​യ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ട്രം​പ് നേ​ര​ത്തേ അ​റി​ഞ്ഞു

യു​എ​സ് ഏ​ജ​ൻ​സി​ക​ൾ 2023 മു​ത​ൽ ആ​ലീ​സ് ഹു​വാം​ഗി​ന്‍റെ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. 2025ൽ ​അ​വ​ർ ന​ൽ​കി​യ വി​വ​രം വ​ച്ച് സിം​ഗ​പ്പു​ർ അ​ധി​കൃ​ത​ർ അ​വ​രെ ചോ​ദ്യം ചെ​യ്തു. എ​ൻ​വി​ഡി​യ അ​ധി​കൃ​ത​ർ യു​എ​സ് വാ​ണി​ജ്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ജെ​ഫ്രി കെ​സ്‌​ല​ർ വ​ഴി അ​ന്ന് ആ​ലി​സി​നു വേ​ണ്ടി ഇ​ട​പെ​ട്ടു. ഇ​തേ കാ​ല​ത്തു​ത​ന്നെ ലൈം​ഗി​കാ​പ​വാ​ദ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഉ​പ​ദേ​ശി​ക്കു​ന്ന ഹെ​ല്ല​ർ എ​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ്ഥാ​പ​ന​വു​മാ​യി ജെ​ൻ​സ​ൻ ഒ​രു കോ​ൺ​ട്രാ​ക്റ്റ് ഉ​ണ്ടാ​ക്കി എ​ന്ന് ഈ​യി​ടെ വെ​ളി​ച്ച​ത്തു​വ​ന്നു.

അ​ക്കാ​ല​ത്തു​ത​ന്നെ ട്രം​പി​ന് ഇ​തേ​പ്പ​റ്റി വി​വ​രം കി​ട്ടി. പ​ക്ഷേ ഒ​ന്നും ചെ​യ്തി​ല്ല. എ​ങ്കി​ലും ആ​ലി​സ് ഹു​വാം​ഗ് പി​ന്നീ​ടു പ​ര​സ്യ​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ല്ല. ക​ഴി​ഞ്ഞ മേ​യി​ൽ ട്രം​പ് ചൈ​ന​യ്ക്കു പോ​യ​പ്പോ​ൾ കൂ​ടെ​പ്പോ​കേ​ണ്ട ബി​സി​ന​സു​കാ​രി​ൽ ജെ​ൻ​സ​നെ ആ​ദ്യം പെ​ടു​ത്തി​യി​ല്ല. അ​വ​സാ​ന​നി​മി​ഷം തി​രു​കി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു. അ​തി​നു മു​ൻ​പു​ത​ന്നെ ഈ ​ബ​ന്ധ​ത്തി​ന്‍റെ ചി​ല ക​ഥ​ക​ൾ വാ​ഷിം​ഗ്ട​ണി​ൽ പ​ര​ന്നു. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ആ​ണു വി​വ​ര​ങ്ങ​ൾ പു​റ​ത്താ​ക്കി​യ​ത് എ​ന്നാ​ണു സം​സാ​രം.

ചോ​ർ​ത്തി​യ​ത് എ​ന്ത്?

ജെ​ൻ​സ​ൻ ഹു​വാം​ഗി​ൽ​നി​ന്ന് എ​ന്തു ര​ഹ​സ്യ​ങ്ങ​ളാ​ണ് ആ​ലി​സ് ചോ​ർ​ത്തി​യ​ത് എ​ന്ന് ഇ​നി​യും ക​ണ്ടെ​ത്ത​ണം. സാ​ങ്കേ​തി​ക​വി​ദ്യ​യേ​ക്കാ​ൾ രാ​ഷ്‌​ട്രീ​യ​വും ന​യ​പ​ര​വു​മാ​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ആ​കാം ചൈ​ന ല​ക്ഷ്യ​മി​ട്ട​ത് എ​ന്നാ​ണു പ​ല​രും ക​രു​തു​ന്ന​ത്. വി​ശ്വ​സ്ത മി​ത്ര​മാ​യ ജെ​ൻ​സ​ന് ചൈ​ന -യു​എ​സ് ബ​ന്ധം, ക​യ​റ്റു​മ​തി ന​യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ ട്രം​പി​ന്‍റെ ചി​ന്താ​ഗ​തി അ​റി​യാം. കി​ട​പ്പ​റ​ബ​ന്ധ​ത്തി​ൽ അ​വ ചി​ക​ഞ്ഞെ​ടു​ക്കാ​ൻ ചാ​ര​വ​നി​ത​യ്ക്കു പ്ര​യാ​സ​മി​ല്ല​ല്ലോ.

ഇ​ന്ന് എ​ഐ ച​ക്ര​വ​ർ​ത്തി, നാ​ളെ…?

ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​വ​രെ ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ വാ​ക്കി​നും നോ​ട്ട​ത്തി​നും ശ​ത​കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ ആ​യി​രു​ന്നു വി​ല. ഒ​റ്റ വാ​ക്കു​കൊ​ണ്ട് ഓ​ഹ​രി വി​പ​ണി​യെ ഉ​യ​ർ​ത്താ​നും താ​ഴ്‌​ത്താ​നും ക​ഴി​യു​ന്ന ആ​ൾ. ദ​ക്ഷി​ണ​കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സീ​യൂ​ളി​ൽ സാം​സം​ഗി​ന്‍റെ​യും ഹ്യൂ​ണ്ടാ​യി​യു​ടെ​യും സി​ഇ​ഒ​മാ​രു​മൊ​ത്ത് ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ജെ​ൻ​സ​ൻ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ ​റ​സ്റ്റ​റ​ന്‍റ് ചെ​യി​നി​ന്‍റെ ഓ​ഹ​രി​ക​ൾ റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. സ​മീ​പ​കാ​ല​ത്തു മാ​ർ​വെ​ൽ ടെ​ക്നോ​ള​ജി എ​ന്ന യു​എ​സ് ക​മ്പ​നി​യെ അ​ടു​ത്ത ട്രി​ല്യ​ൺ (ല​ക്ഷം കോ​ടി) ഡോ​ള​ർ ക​മ്പ​നി എ​ന്നു വി​ശേ​ഷി​ച്ച​ത് മാ​ർ​വെ​ൽ ഓ​ഹ​രി​യെ സ​ർ​വ​കാ​ല ഉ​യ​ര​ത്തി​ൽ എ​ത്തി​ച്ചു.

മ​സ്ക് യാ​ചി​ച്ചു

എ​ഐ മേ​ഖ​ല​യി​ൽ ഏ​തു ക​മ്പ​നി​ക​ൾ വ​ള​ര​ണം എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു ജെ​ൻ​സ​ൻ ഹു​വാം​ഗ് ആ​ണെ​ന്ന നി​ല വ​ന്നി​രു​ന്നു. എ​ൻ​വി​ഡി​യ​യു​ടെ ഗ്രാ​ഫി​ക് പ്രോ​സ​സ​ർ യൂ​ണി​റ്റു (ജി​പി​യു)​ക​ൾ കൂ​ടാ​തെ എ​ഐ വി​ക​സ​നം ന​ട​ക്കി​ല്ല. ഏ​തു ക​മ്പ​നി​ക്ക് എ​ത്ര ജി​പി​യു ന​ൽ​ക​ണം എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു ജെ​ൻ​സ​ൻ. 2024ൽ ​പാ​ലോ ആ​ൾ​ട്ടോ​യി​ൽ ഒ​രു ഡി​ന്ന​റി​നി​ടെ താ​നും ടെ​സ്‌​ല​യു​ടെ ഇ​ലോ​ൺ മ​സ്‌​കും കൂ​ടി ത​ങ്ങ​ൾ​ക്കു ജി​പി​യു​ക​ൾ ന​ൽ​കാ​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ യാ​ചി​ച്ച ക​ഥ ഓ​റ​ക്കി​ൾ കോ​ർ​പ​റേ​ഷ​ന്‍റെ മേ​ധാ​വി ലാ​രി എ​ലി​സ​ൺ ഈ​യി​ടെ വി​വ​രി​ച്ചി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ ര​ണ്ടു പേ​രാ​ണ് മ​സ്‌​കും എ​ലി​സ​ണും എ​ന്നോ​ർ​ക്കു​ക.

ഗൂ​ഗി​ൾ, ആ​മ​സോ​ൺ, മെ​റ്റ, മൈ​ക്രോ​സോ​ഫ്‌​റ്റ് തു​ട​ങ്ങി എ​ൻ​വി​ഡി​യ​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​വു​ന്ന ക​മ്പ​നി​ക​ൾ​ക്കു ബ​ദ​ലാ​യി പു​തി​യ ക്ലൗ​ഡ് ക​മ്പ​നി​ക​ളെ​യും സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും എ​ൻ​വി​ഡി​യ ഗ​ണ്യ​മാ​യ പ​ണം നി​ക്ഷേ​പി​ച്ചു വ​ള​ർ​ത്തി. ഓ​പ്പ​ൺ എ​ഐ, കോ​ർ​വീ​വ്, നെ​ബി​യ​സ്, ലാം​ബ്ഡ തു​ട​ങ്ങി അ​ര ഡ​സ​നി​ല​ധി​കം ക​മ്പ​നി​ക​ൾ ഈ ​നി​ര​യി​ലു​ണ്ട്. ഇ​തു മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി. ഒ​ന്ന്: വ​മ്പ​ൻ ക​മ്പ​നി​ക​ൾ എ​ൻ​വി​ഡി​യ ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യി. ര​ണ്ട്: എ​ൻ​വി​ഡി​യ​യു​ടെ പ്രോ​സ​സ​റു​ക​ളു​ടെ ഡി​മാ​ൻ​ഡ് നി​ര​ന്ത​രം കൂ​ടി. മൂ​ന്ന്: ആ ​ക​മ്പ​നി​ക​ളി​ൽ മു​ട​ക്കി​യ പ​ണ​മ​ത്ര​യും പ്രോ​സ​സ​ർ വി​ല​യാ​യി എ​ൻ​വി​ഡി​യ​യി​ൽ തി​രി​ച്ചു​വ​ന്നു. എ​ഐ ബി​സി​ന​സി​ന്‍റെ കേ​ന്ദ്ര​ബാ​ങ്ക് എ​ന്നു പ​ല​രും എ​ൻ​വി​ഡി​യ​യെ വി​ശേ​ഷി​പ്പി​ച്ച​തു വെ​റു​തെ​യ​ല്ല.

സ​ർ​വം ജെ​ൻ​സ​ൻ

താ​ൻ പ​ടു​ത്തു​യ​ർ​ത്തി​യ എ​ൻ​വി​ഡി​യ എ​ന്ന ക​മ്പ​നി​യു​ടെ സ​ർ​വ​സ്വ​വും ജെ​ൻ​സ​ൻ ആ​യി​രു​ന്നു. കു​റേ​ക്കാ​ലം ക​ഴി​യു​മ്പോ​ൾ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന വി​ഷ​യ​മാ​കും എ​ൻ​വി​ഡി​യ​യു​ടെ വി​ചി​ത്ര മാ​നേ​ജ്മെ​ന്‍റ്. എ​ങ്ങ​നെ​യാ​ക​രു​ത് എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം.

നി​ർ​മി​ത​ബു​ദ്ധി (എ​ഐ) ചി​പ്പു​ക​ളു​ടെ 90 ശ​ത​മാ​നം കൈ​യ​ട​ക്കി​യ എ​ൻ​വി​ഡി​യ അ​ഞ്ചു ട്രി​ല്യ​ൺ (ല​ക്ഷം കോ​ടി) ഡോ​ള​ർ വി​പ​ണി​മൂ​ല്യം നേ​ടു​ന്ന ആ​ദ്യ​ക​മ്പ​നി​യാ​യി. ക​ഴി​ഞ്ഞ മേ​യ് 14ന് 5.724 ​ട്രി​ല്യ​ൺ ഡോ​ള​ർ വ​രെ എ​ത്തി ആ ​മൂ​ല്യം. (ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലെ മു​ഴു​വ​ൻ ക​മ്പ​നി​ക​ളു​ടെ​യും കൂ​ടി വി​പ​ണി​മൂ​ല്യം 5.4 ട്രി​ല്യ​ൺ ഡോ​ള​ർ മാ​ത്ര​മേ വ​രൂ). ഇ​ത്ര​യും വ​ലി​യ ക​മ്പ​നി​യി​ൽ സാ​ധാ​ര​ണ മാ​നേ​ജ്മെ​ന്‍റ് ത​ത്വ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ഒ​രു ഘ​ട​ന​യും ഇ​ല്ല.

ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് എ​ന്ന​തു പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ജെ​ൻ​സ​ൻ പ​റ​യു​ന്ന​തു കേ​ൾ​ക്കാ​ൻ മാ​ത്ര​മു​ള്ള സ്ഥാ​പ​നം. ക​മ്പ​നി​യു​ടെ മു​തി​ർ​ന്ന മാ​നേ​ജ​ർ​മാ​ർ എ​ല്ലാ​വ​രും (60 പേ​രി​ൽ കൂ​ടു​ത​ൽ) നേ​രി​ട്ടു ജെ​ൻ​സ​നു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​മെ​യി​ലു​ക​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു. പ്രോ​ജ​ക്റ്റ് മീ​റ്റിം​ഗു​ക​ൾ ന​യി​ക്കു​ന്നു. രാ​ഷ്‌​ട്ര​നേ​താ​ക്ക​ളു​മാ​യും മ​റ്റു ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടു​ന്നു. എ​ല്ലാം ജെ​ൻ​സ​ൻ ഹു​വാം​ഗ് ചെ​യ്യു​ന്നു. തി​ക​ച്ചും ‘ഫ്ലാ​റ്റ്’ മാ​നേ​ജ്മെ​ന്‍റ്.

പി​ൻ​ഗാ​മി​യോ?

പി​ൻ​ഗാ​മി​യെ വ​ള​ർ​ത്താ​ത്ത​തി​നെ ജെ​ൻ​സ​ൻ ന്യാ​യീ​ക​രി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്: ‘ക​മ്പ​നി​യി​ലെ നേ​തൃ​നി​ര​യ്ക്ക് നി​ര​ന്ത​രം പു​തി​യ അ​റി​വും ഉ​ൾ​ക്കാ​ഴ്ച​യും അ​നു​ഭ​വ​വും ന​ൽ​കി അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്നു’. ആ​രെ​യെ​ങ്കി​ലും വ​ള​ർ​ത്തേ​ണ്ട​തി​ല്ലെ​ന്നു വ്യം​ഗ്യം. ക​മ്പ​നി​ക​ളു​ടെ സ്ഥാ​പ​ക​രാ​യ പ​ല ഉ​ട​മ​ക​ൾ​ക്കു​മു​ള്ള അ​പാ​യ​ക​ര​മാ​യ ദു​ശീ​ലം ക​മ്പ​നി ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി മാ​റി​യി​ട്ടും അ​ദ്ദേ​ഹം മാ​റ്റി​യി​ല്ല.

ഇ​പ്പോ​ൾ ജെ​ൻ​സ​നു തു​ട​രാ​ൻ പ​റ്റു​മോ എ​ന്ന ചോ​ദ്യം ഉ​യ​രു​മ്പോ​ൾ ഭാ​വി എ​ന്ത് എ​ന്ന ചോ​ദ്യം എ​ൻ​വി​ഡി​യ​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ആ ​ഭ​യം എ​ഐ മേ​ഖ​ല​യെ മൊ​ത്തം ബാ​ധി​ക്കും. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി എ​ഐ വി​ക​സ​ന​ത്തി​ന്‍റെ ഗ​തി​യും ദി​ശ​യും വേ​ഗ​വും നി​ശ്ച​യി​ച്ചി​രു​ന്ന​ത് എ​ൻ​വി​ഡി​യ​യും ജെ​ൻ​സ​നു​മാ​ണ്. ഇ​നി ആ​ര് ആ ​റോ​ൾ വ​ഹി​ക്കും?

ജെ​ൻ​സ​ൻ ഹു​വാം​ഗ്

ജെ​ൻ​സ​ൻ താ​യ്‌​വാ​നി​ൽ ജ​നി​ച്ച് അ​മേ​രി​ക്ക​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ന​ട​ത്തി അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടി​യ എ​ൻ​ജി​നി​യ​റാ​ണ്. 63 വ​യ​സു​ള്ള ഹു​വാം​ഗി​ന്‍റെ ഭാ​ര്യ ലോ​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ​ഹ​പാ​ഠി​യാ​ണ്.

1985ൽ ​ഇ​വ​ർ വി​വാ​ഹി​ത​രാ​യി. ഓ​രോ പു​ത്രി​യും പു​ത്ര​നും ഉ​ണ്ട്. മ​ക്ക​ളും മ​രു​മ​ക​നും എ​ൻ​വി​ഡി​യ​യി​ൽ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലാ​ണ്. മ​ക​ൻ സ്പെ​ൻ​സ​ർ റോ​ബ​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്താ​ണ്. മ​ക​ൾ മാ​ഡി​സ​ൺ മാ​ർ​ക്ക​റ്റിം​ഗ് ചു​മ​ത​ല വ​ഹി​ക്കു​ന്നു. മ​ക​ളു​ടെ ഭ​ർ​ത്താ​വ് നി​കോ കാ​പ്രെ​സ് ഗ്ലോ​ബ​ൽ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.

ടി​വി​യി​ൽ​നി​ന്നു ചാ​ര​പ്പ​ണി​യി​ലേ​ക്ക്

ചൈ​ന​ക്കാ​രി​യാ​യ ആ​ലി​സ് നേ​ര​ത്തേ സി​സി​ടി​വി, ഹു​നാ​ൻ ടി​വി എ​ന്നി​വ​യി​ൽ റി​പ്പോ​ർ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് എ​ച്ച്എ​സ്ബി​സി, സി​റ്റി​ക് എ​ന്നീ ബാ​ങ്കു​ക​ളു​ടെ പ്രൈ​വ​റ്റ് ബാ​ങ്കിം​ഗ് വി​ഭാ​ഗ​ത്തി​ലും ഷാ​ങ്ഹാ​യ് ലെ​ക്സി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചു.

ഇ​തി​നി​ടെ എ​പ്പോ​ഴോ ചൈ​നീ​സ് ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന മി​നി​സ്ട്രി ഓ​ഫ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി (എം​എ​സ്എ​സ്)​ആ​ലി​സി​നെ റി​ക്രൂ​ട്ട് ചെ​യ്തു എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. അ​വ​ർ​ക്കു 42 വ​യ​സു​ണ്ട് എ​ന്ന് ഒ​രു ചൈ​നീ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി പ​റ​യു​ന്നു.

ഹു​വാം​ഗ് ലെ ​എ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്ന ആ​ലി​സ് 2023ൽ ​സിം​ഗ​പ്പു​രി​ലെ 7 റോ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന ടെ​ക് വ്യാ​പാ​ര ക​മ്പ​നി​യെ വാ​ങ്ങി അ​തി​ന്‍റെ പേ​ര് മെ​ഗാ​സ്പീ​ഡ് എ​ന്നു മാ​റ്റി. ആ​ലി​സ് സി​ഇ​ഒ ആ​യി.

ക​മ്പ​നി​യു​ടെ മു​ഴു​വ​ൻ ഓ​ഹ​രി​യും ബ്രി​ട്ടീ​ഷ് വി​ർ​ജി​ൻ ഐ​ല​ൻ​ഡ്‌​സി​ലു​ള്ള ഹു​വാം​ഗ് ലെ ​ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ലേ​ക്കു മാ​റ്റി. മെ​ഗാ​സ്‌​പീ​ഡ് എ​ൻ​വി​ഡി​യ​യു​ടെ പ്രോ​സ​സ​റു​ക​ൾ വാ​ങ്ങി ചൈ​ന​യി​ലും മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും വി​റ്റു. ഡാ​റ്റാ സെ​ന്‍റ​ർ ക​മ്പ​നി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ ഡാ​റ്റാ സെ​ന്‍റ​ർ ന​ട​ത്തി​യി​ട്ടി​ല്ല.

2023 ന​വം​ബ​റി​ൽ ഹു​വാം​ഗ് ക​മ്പ​നി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു എ​ന്നാ​ണു രേ​ഖ​ക​ൾ. എ​ങ്കി​ലും 2025 ഒ​ടു​വി​ലും ആ​ലി​സ് മെ​ഗാ​സ്പീ​ഡ് സി​ഇ​ഒ ആ​യാ​ണു പ​ല​രോ​ടും ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment