ബോണി കപൂര്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായി ! പിന്നീടുള്ള ദിവസങ്ങളില്‍ കോളുകള്‍ കൊണ്ട് സഹികെട്ടു; സത്യാവസ്ഥ തുറന്നു പറഞ്ഞ് ഉര്‍വശി

ബോണി കപൂര്‍ നടി ഉര്‍വശി റൗട്ടേലയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുന്ന വീഡിയോ വൈറലായിരുന്നു. ബോണി കപൂറിന്റെ പ്രവൃത്തിയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളും നടന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…ഞാന്‍ എത്തുന്നതിന് മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു. എന്നാല്‍ പിന്നീട് ആ വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആംഗിള്‍ അത്തരത്തിലുള്ളതായതു മൂലമാകാം വീഡിയോ വൈറലായത് സംഭവത്തിനു ശേഷമുള്ള ഒരാഴ്ച കോളുകളുടെ ബഹളമായിരുന്നു. ഉര്‍വശി പറയുന്നു.

നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന്‍ അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്. ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു വീഡിയോ എന്നാല്‍ തന്നെ അദ്ദേഹം അനുചിതമായി സ്പര്‍ശിച്ചിട്ടില്ലെന്നും ബോണി കപൂറിന്റെ ഒരാംഗ്യം അനാവശ്യമായി പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചതെന്നുമാണ് ഉര്‍വശി ഇപ്പോള്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.

Related posts