ട്രം​പി​നു ട്രാ​പ്; തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം യു​ദ്ധ​മാ​ണെ​ന്ന വാ​ദം വ​ലി​യൊ​രു പ​രി​ധി വ​രെ ശ​രി​യാ​ണെ​ങ്കി​ലും ഇ​റാ​ന് ആ​ണ​വാ​യു​ധം ല​ഭി​ക്കാ​തി​രി​ക്കാ​ൻ യു​ദ്ധം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും തീ​രു​മാ​ന​ത്തി​ൽ ഖേ​ദ​മി​ല്ലെ​ന്നും ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് അ​ട്ടി​മ​റി​വി​ജ​യം. രാ​ജ്യ​മെ​മ്പാ​ടും വീ​ശി​യ​ടി​ച്ച ‘നീ​ല​ത​രം​ഗ​ത്തി​ൽ’ സെ​ന​റ്റി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളി​ൽ​പ്പോ​ലും വ​ൻ വി​ള്ള​ലു​ക​ൾ വീ​ഴ്ത്തി​യാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ ഈ ​ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​രെ​ല്ലാം ക​ട​പു​ഴ​കി. വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 228 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി 100 അം​ഗ സെ​ന​റ്റി​ൽ അം​ഗ​ബ​ലം 54 ആ​യി വ​ർ​ധി​പ്പി​ച്ചും വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ നേ​ടി. ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണ​ർ പ​ദ​വി​ക​ൾ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ത്തു. 16 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഗ​വ​ർ​ണ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന​ത്. 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ച അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ ഭ​ര​ണ​മാ​ണ്…

Read More