റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡിസിൽവയ്ക്ക് ചരിത്ര വിജയം. തീവ്ര വലതുപക്ഷ സെനറ്ററും മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ മകനുമായ ഫ്ലേവിയോ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരം നിലനിർത്തിയത്. ആദ്യ ഘട്ട വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിനുശേഷം ശക്തമായ തിരിച്ചുവരവാണ് ലുല നടത്തിയത്. ബ്രസീലിയൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ലുല 51 ശതമാനത്തിലധികം വോട്ടുകൾ (6 കോടിയിലധികം വോട്ടുകൾ) നേടി. എതിരാളി ഫ്ലേവിയോ ബോൾസോനാരോയ്ക്ക് 48 ശതമാനത്തോളം വോട്ടുകൾ (5.9 കോടിയിലധികം) ലഭിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിൽ വിജയം നേടാനാകാതെ പിന്നിൽ പോയ ശേഷം, റൺഓഫ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ബ്രസീലിന്റെ ആധുനിക ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി 80 കാരനായ ലുല മാറി. ലുലയുടെ ഈ വിജയം ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. എന്നാൽ,…
Read More