ഇ​സ്‌​ലാ​മി​സ്റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ള്ള ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​ന്‍റെ നാ​ശ​ത്തി​നു വ​ഴി​യ്ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു; നെ​ത​ന്യാ​ഹു​വി​നെ​യും സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ഐ​സ​ൻ​കോ​ട്ട്

ജ​റൂ​സ​ലെം: പ്ര​തി​പ​ക്ഷ​സ​ഖ്യ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ട് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഐ​സ​ൻ​കോ​ട്ടി​ന് ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ഇ​സാ​ക് ഹെ​ർ​സോ​ഗ് അ​നു​മ​തി ന​ൽ​കി. ആ​റാ​ഴ്ച വ​രെ സ​മ​യ​മാ​ണ് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​സ്രേ​ലി ക​ര​സേ​ന​യു​ടെ മു​ൻ മേ​ധാ​വി​യാ​ണ് ‍ഐ​സ​ൻ​കോ​ട്ട്. ഒ​ക്‌​ടോ​ബ​ർ 27നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​യി. ഐ​സ​ൻ​കോ​ട്ടി​നെ പി​ന്തു​ണ​യ്ക്കാ​ൻ അ​വ​ർ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. 19 വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​ണ് അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ ല​ക്ഷ്യം. അ​തേ​സ​മ​യം, അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ന്ന​തി​ൽ ‍ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. അ​റ​ബ് പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്ന് ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ യി​സ്ര​യേ​ൽ ബേ​യ്തേ​നു പാ​ർ​ട്ടി അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ച​രി​ത്ര​ത്തി​ൽ 2021ൽ ​മാ​ത്ര​മാ​ണ് അ​റ​ബ് പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​ത്. റാ ​ആം പാ​ർ​ട്ടി​യാ​ണ് അ​ന്നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ​ത്.…

Read More