ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിലേക്കു നടന്ന നിർണായക തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെ ഫലം ഇഞ്ചോടിഞ്ചു പോരാട്ടത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന ഭരണപക്ഷ സഖ്യം നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. എങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ആർക്കും ലഭിക്കില്ലെന്നു വ്യക്തമായിക്കഴിഞ്ഞു. 55 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യം 55 സീറ്റിലും പ്രതിപക്ഷ സഖ്യം 49 സീറ്റിലും മുൻതൂക്കം നേടിയിട്ടുണ്ട്. ജോയിന്റ് ലിസ്റ്റും റആമും അടങ്ങുന്ന അറബ് പാർട്ടികൾ 15 -16 സീറ്റിൽ മുന്നിലാണ്. സർക്കാർരൂപീകരണത്തിൽ ഇവരുടെ നിലപാട് നിർണായകമാകും. സൈനികരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഉൾപ്പടെയുള്ള വോട്ടുകൾ അടങ്ങിയ ഇരട്ട എൻവലപ്പുകളിലെ വോട്ടെണ്ണൽ അവസാനിക്കുന്നതോടെ നാളെയോ വെള്ളിയാഴ്ചയോ മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തപക്ഷം ഇസ്രയേൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങുമോ അതോ ഐക്യസർക്കാർ…
Read More