പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്സ് (Pelvic Organ Prolapse)ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നതുമൂലം പെല്‍വിക് ഫ്ലോറിലെ പേശികൾക്കു ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് പെൽവിക് ഓർഗൻ പ്രൊലാപ്സ് ( Pelvic Organ Prolapse) സംഭവിക്കുന്നത്. പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്. യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്. മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്വ്യായാമം ചെയ്യുന്നത് ശരീരത്തിലെ എൻഡോർഫിൻ (Endorphin), സെറോടോണിൻ(serotonin) പോലുള്ള രാസവസ്തുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function)…
Read MoreTag: health
ആർത്തവവിരാമത്തിനു മുന്നേ വ്യായാമം ചെയ്തുതുടങ്ങാം
ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഹൃദ്രോഗം(Cardio Vascular Disease – CVD)ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്റെ അളവ് കൂടുകയും മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു. ദിവസവും എയ്റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്ട്രോളിന്റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ മെറ്റബോളിസം (Metabolism) നല്ല രീതിയിലാക്കാനും ആരോഗ്യകരമായ ശരീരഭാരം…
Read Moreവയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത! തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം. കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രധാന ലക്ഷണങ്ങൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: രോഗം വന്നാൽ എന്തുചെയ്യണം? വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &നാഷണൽ ഹെൽത്ത് മിഷൻ
Read Moreമഴക്കാലത്തെ മുടി സംരക്ഷണം എങ്ങനെ?
മഴക്കാലത്ത് ഈർപ്പമുള്ള അന്തരീക്ഷത്തിൽ ചർമം വരളും. നനഞ്ഞ കാലാവസ്ഥയിൽ തൊലിയിൽ പൊട്ടൽ ഉണ്ടാകാനും തന്മൂലം അണുബാധയ്ക്കും സാധ്യതയുണ്ട്. അതിനാൽ തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമസംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കേണ്ടതുമാണ്.സോപ്പ് കുറയ്ക്കാം സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടെക്കൂടെ കൈയ്യും കാലും സോപ്പോ മറ്റു ഡിറ്റർജന്റുകളോ ഉപയോഗിച്ച് കഴുകരുത്. തണുപ്പുള്ളപ്പോൾ തൊലി വരളാൻ ഇത് കാരണമാകാം.വായുസഞ്ചാരംകൂടുതലുള്ള ഇടം…ചൂടുള്ള അന്തരീക്ഷത്തിൽ ഇരിക്കാൻ ശ്രമിക്കുക. വായുസഞ്ചാരം കൂടുതലുള്ളതും ഈർപ്പം കുറവുള്ളതുമായ അന്തരീക്ഷം ചർമത്തിലെ സ്നിദ്ധത നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കും.എണ്ണ തേച്ചു കുളിതൊലി വരളാതെയിരിക്കാൻ എണ്ണ സമൃദ്ധമായി തേച്ചു കുളിക്കുക. സാധാരണ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.ഷാംപൂ പതിവാക്കരുത്തലമുടി കൂടെ കൂടെ ഷാംപൂ ചെയ്യാതിരിക്കുക. കണ്ടീഷണർ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക. നനവുള്ള മുടി കെട്ടിവയ്ക്കരുത്നനവുള്ള മുടി കെട്ടി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയിലെ…
Read Moreമഴക്കാലത്തെ ചർമസംരക്ഷണം: വളംകടി മുതൽ എക്സിമ വരെ
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ് (Folliculities) എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം. വളംകടിമഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്. നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും. എക്സിമകുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്. അടോപിക് ഡെർമറ്റൈറ്റിസ്കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്. അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്. മുതിർന്നവരിൽ… എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും തൊലി വരണ്ടു കീറുകയുംചെയ്യും.…
Read Moreജലജന്യരോഗങ്ങള്‍: ജാഗ്രതയുമായി ആരോഗ്യവകുപ്പ്
കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും ജില്ലയില്‍ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകളെ ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജലീകരണം അപകടസാധ്യത കൂട്ടും. എന്താണ് ഷിഗെല്ല രോഗംഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാനലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍…
Read Moreഷിഗെല്ല പ്രതിരോധം: സോപ്പ് തേച്ച് കൈ കഴുകാം
പകർച്ചസാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗലക്ഷണങ്ങൾരോഗാണു ബാധയുണ്ടായി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. പനി, വയറിളക്കം, ഛർദിൽ, മനംപിരട്ടൽ, രക്തം കലർന്ന മലം , വേദനയോടെ ഇടവിട്ട് ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. രോഗമുള്ളവരിൽ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഒആർഎസ് (ORS) പാനീയം ഇടയ്ക്കിടെ കുടിക്കുക. സർക്കാർ ആശുപത്രികളിൽ നിന്നും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന ഒആർഎസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയിപ്പിച്ചശേഷം ഉപയോഗിക്കുക. തയാറാക്കി 24 മണിക്കൂർ കഴിഞ്ഞ പാനീയം ഉപയോഗിക്കരുത്. മരുന്നുകൾ നിർദേശിക്കുന്ന ക്രമത്തിൽ ഡോസ്…
Read Moreജലജന്യരോഗങ്ങൾക്കെതിരേ ജാഗ്രത: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും ജില്ലയില്‍ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം അപകടസാധ്യത കൂട്ടും. എന്താണ് ഷിഗെല്ല രോഗംഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാനലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളരെ പെട്ടെന്നു പടര്‍ന്നുപിടിക്കാന്‍…
Read Moreപല്ലുകളും മുഖസൗന്ദര്യവും തമ്മിൽ…
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ. പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ: ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ). ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം. എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്.…
Read Moreദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത്. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസിങ്ങും ചെയ്യാത്തതിനാൽ. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ ലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോഉള്ള പാടുകൾ. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലുംഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണംകയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴുംപുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ്ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്നസങ്കീർണതകൾ. നീർക്കെട്ട്, പഴുപ്പ്, നീര്. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു ചികിത്സകൾ : പ്രതിരോധംപരിശോധനകളിൽ കൂടി മാത്രമേ…
Read More