ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത: നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഷി​ഗെ​ല്ല​യും ജി​ല്ല​യി​ല്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. മ​ഞ്ഞ​പ്പി​ത്ത​വും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും മ​റ്റു ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

മ​ഴ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് ബാ​ധി​ച്ചേ​ക്കാം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ അ​റി​യി​ച്ചു. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗം ഗു​രു​ത​ര​മാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പു​ല​ര്‍​ത്ത​ണം. കു​ട്ടി​ക​ളി​ലും വ​യോ​ജ​ന​ങ്ങ​ളി​ലും നി​ര്‍​ജ്ജ​ലീ​ക​ര​ണം അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടും.

എ​ന്താ​ണ് ഷി​ഗെ​ല്ല രോ​ഗം
ഷി​ഗെ​ല്ല എ​ന്ന ബാ​ക്‌​ടീ​രി​യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം കു​ട​ലി​ലു​ണ്ടാ​കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണ് ഷി​ഗെ​ല്ല രോ​ഗം. വ​യ​റി​ള​ക്കം, ഛര്‍​ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​ല​ക്ഷ​ണം. കു​ട​ലി​ന്‍റെ ആ​വ​ര​ണ​ത്തെ ബാ​ക്ടീ​രി​യ ബാ​ധി​ക്കു​ക​യും അ​വി​ടെ ത​ക​രാ​റു​ക​ള്‍ സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റു വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വ​ള​രെ പെ​ട്ടെ​ന്നു പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം.

ല​ക്ഷ​ണ​ങ്ങ​ള്‍
ബാ​ക്‌​ടീ​രി​യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​റ​യു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യേ​ക്കാം.
ക​ടു​ത്ത പ​നി​യോ​ടു​കൂ​ടി​യ വ​യ​റി​ള​ക്കം.
മ​ല​ത്തി​ല്‍ ര​ക്തം, ക​ഫം എ​ന്നി​വ കാ​ണ​പ്പെ​ടു​ക.
ക​ടു​ത്ത വ​യ​റു​വേ​ദ​ന, വ​യ​റ്റി​ല്‍ കോ​ച്ചി​പ്പി​ടി​ത്തം, ഓ​ക്കാ​നം, ഛര്‍​ദി, ക​ടു​ത്ത ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന.
കൂ​ടെ​ക്കൂ​ടെ മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്ത​ണ​മെ​ന്ന തോ​ന്ന​ല്‍.

പ​ക​രു​ന്ന വി​ധ​ങ്ങ​ള്‍
രോ​ഗാ​ണു​ക്ക​ള്‍ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ക​യോ മ​ലി​ന​ജ​ല​ത്തി​ല​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ലൂ​ടെ.
വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തു വ​ഴി​യും രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും.
ഈ​ച്ച​ക​ള്‍ വ​ഴി.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും മു​ന്‍​പും മ​ല​വി​സ​ര്‍​ജ്ജ​ന​ത്തി​നു ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
ആ​ഹാ​രം മൂ​ടി​വെ​ക്കു​ക. പ​ഴ​കി​യ​തും തു​റ​ന്നു വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക.
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക.
ഭ​ക്ഷ​ണം ന​ന്നാ​യി പാ​കം ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക.
തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.​തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ന്‍റെ കൂ​ടെ തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം ചേ​ര്‍​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ​രി​യാ​യ രീ​തി​യി​ല്‍ തി​ള​പ്പി​ക്കാ​തെ കു​ടി​ക്കു​ന്ന​തും കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം കു​റ​യ്ക്കു​ക. രോ​ഗി​ക്ക് പ്ര​ത്യേ​ക ശൗ​ചാ​ല​യം ന​ല്‍​കു​ക.
രോ​ഗി ഉ​പ​യോ​ഗി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്താ​തി​രി​ക്കു​ക.
ഡ​യ​പ്പ​റു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ള​യു​ക, പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കു​ക.
തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​സ​ര്‍​ജി​ക്കാ​തി​രി​ക്കു​ക.

Related posts

Leave a Comment