ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…

ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്‌കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…

Read More