ജൂനിയറിനെ കണ്ടപ്പോള്‍ സീനിയറിന്റെ മനസ്സില്‍ പ്രണയം മൊട്ടിട്ടു ! ഒടുവില്‍ നാലുവര്‍ഷത്തെ പ്രണയത്തിനു ശേഷം പ്രണയദിനത്തില്‍ തന്നെ വിവാഹവും; ഐഎഎസ് വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: ലോകമെമ്പാടുമുള്ള കമിതാക്കള്‍ ആഘോഷിക്കുന്ന ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയം വിവാഹത്തിലെത്തിക്കാനും മിക്കവരും ഈ ദിനം തിരഞ്ഞെടുക്കുന്നു. അങ്ങനെയൊരു വാലന്റൈന്‍സ് ദിനമായിരുന്നു കടന്നു പോയത്. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായി പ്രണയം സഫലമാക്കിയിരിക്കുകയാണ് ഐഎഎസ് കമിതാക്കള്‍. കോഴിക്കോട് നടന്ന ചടങ്ങിലാണ് കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ കളക്ടറും, ജില്ലാ പഞ്ചായത്ത് സിഇഒയും വിവാഹിതരായത്. മലയാളിയായ അശ്വതി സെലുരാജിന് വിശാഖപട്ടണം സ്വദേശി ബഗാഡി ഗൗതം ഇനി ജീവിത പങ്കാളി. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക ദാവന്‍ഗരെ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കോഴിക്കോട് സ്വദേശിനിയുമായ അശ്വതി സെലുരാജിന് ദാവന്‍ഗരെ കലക്ടര്‍ ബഗാഡി ഗൗതം താലിചാര്‍ത്തി. ആന്ധ്ര വിശാഖപട്ടണം സ്വദേശിയായ ബഗാഡി ഗൗതം സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ അശ്വതിയുടെ സീനിയറായിരുന്നു. ഗൗതം 2009 ബാച്ചുകാരനും അശ്വതി 2013 ബാച്ചിലെ ഐഎഎസുകാരിയും. കര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹത്തിന്…

Read More