മൂന്നാറില്‍ തത്കാലിക വെടിനിര്‍ത്തലിനു സാധ്യത; കയ്യേറ്റ നടപടികള്‍ നിര്‍ത്തിവച്ചേക്കും; നിലപാടിലുറച്ച് മുഖ്യമന്ത്രി; സിപിഐയ്ക്ക് വിഎസിന്റെ പിന്തുണ

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്നു സൂചന. പരസ്പരമുള്ള വിഴുപ്പലക്കല്‍ ഒഴിവാക്കാന്‍ ഇടതു മുന്നണിയോഗത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായത്. ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയിലെ പടുകൂറ്റന്‍ കുരിശു നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപഐയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യന്‍ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംസാരിച്ചപ്പോള്‍ സിപിഎമ്മിനുവേണ്ടി മറുപടി നല്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാന്‍ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി. ഭരണപരിഷ്‌കാര കമ്മീഷന്‍…

Read More