ബാഹുബലിയുടെ റെക്കോഡ് ഇനി പഴങ്കഥ ! റിലീസിനു മുമ്പ് തന്നെ 900 കോടി ക്ലബില്‍ ഇടംപിടിച്ച് ആര്‍ആര്‍ആര്‍…

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറില്‍ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്.

570 കോടി രൂപയ്ക്കാണ് സീ ഗ്രൂപ്പ് ചിത്രത്തിന്റെ അവകാശങ്ങള്‍ നേടിയിരിക്കുന്നത്. തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം ചിത്രം നേടി.

മ്യൂസിക് റൈറ്റ്‌സിന് 20 കോടി ലഭിച്ചതായും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഇതോടെ ബാഹുബലിയെ മറികടക്കാനും ചിത്രത്തിനായി 500 കോടിയായിരുന്നു ബാഹുബലിയുടെ പ്രീ-റിലീസ് ബിസിനസ്. ഒക്ടോബര്‍ 13നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ റിലീസിംഗ് അനശ്ചിതത്വത്തിലായിരിക്കുകയാണ്.

ഡിവിവി ധനയ്യയാണ് ആര്‍ആര്‍ആര്‍ നിര്‍മിക്കുന്നത്. എം.എം കീരവാണി സംഗീത സംവിധാനം സിനിമക്കായി നിര്‍വഹിച്ചിരിക്കുന്നു. കെ.കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആറിന്റെ മുഴുവന്‍ പേര്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts

Leave a Comment