അധോലോകവും നീലക്കുറിഞ്ഞിയുമെല്ലാം പൂട്ടിക്കെട്ടാന്‍ പോലീസും ഇന്റര്‍പോളും ! രണ്ടു മണിക്കൂറിനിടെ പിടിയിലായത് പതിനൊന്നു പേര്‍; പിടിച്ചെടുത്തത് 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍

ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നതിന് തടയിടാന്‍ കേരളാപോലീസും ഇന്റര്‍പോളും ചേര്‍ന്ന് നടപ്പിലാക്കുന്ന സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പിടിയിലായത് 11 പേര്‍. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

Read More

പിടികൂടിയത് രവി പൂജാരിയെത്തന്നെയോ എന്ന് സംശയം ! വിശദീകരണം ആവശ്യപ്പെട്ട് കേരളാ പോലീസ് ഇന്റര്‍പോളിന് കത്തു നല്‍കി; കേരളാ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ഇന്റര്‍പോളിന് കത്തയയ്ച്ച് സംസ്ഥാന പോലീസ്. സിബിഐ മുഖേനയാണ് കത്ത് നല്‍കിയത്. രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസിന്റെ കത്ത്. ഇത് രണ്ടാം തവണയാണ് ബ്യൂട്ടിപാര്‍ലര്‍ കേസില്‍ പോലീസ് ഇന്റര്‍പോളിന് കത്തയക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അദ്യം കത്തു നല്‍കിയത്. ഇപ്പോള്‍ ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്റെ ആവശ്യ പ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ചോദിച്ചിരിക്കുന്നത്. ഉഡുപ്പിയില്‍ ജനിച്ച രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലിലാണെന്ന വിവരം ആദ്യം പുറത്തുവിട്ടത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയായിരുന്നു. പൂജാരി ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും…

Read More