അധോലോകവും നീലക്കുറിഞ്ഞിയുമെല്ലാം പൂട്ടിക്കെട്ടാന്‍ പോലീസും ഇന്റര്‍പോളും ! രണ്ടു മണിക്കൂറിനിടെ പിടിയിലായത് പതിനൊന്നു പേര്‍; പിടിച്ചെടുത്തത് 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍

ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നതിന് തടയിടാന്‍ കേരളാപോലീസും ഇന്റര്‍പോളും ചേര്‍ന്ന് നടപ്പിലാക്കുന്ന സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പിടിയിലായത് 11 പേര്‍. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.

ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

Related posts