ഐഎസില്‍ ചേരാന്‍ 15-ാം വയസ്സില്‍ നാടുവിട്ടു ! ഡച്ചുകാരനായ ഭീകരനില്‍ ജന്മം ജന്മം നല്‍കിയ മൂന്നു കുഞ്ഞുങ്ങളും മരിച്ചു; അടപടലം തകര്‍ന്ന ഷമീമ ബീഗത്തിന്റെ ശിഷ്ടകാലം ഇനി സിറിയയില്‍ തന്നെ…

പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്ത ഷമീമ ബീഗത്തിന് ഇനി ശിഷ്ടകാലം സിറിയയില്‍ തന്നെ ജീവിക്കാം. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ കഴിയുന്നതും ശ്രമിച്ചുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടത്. ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമര്‍പ്പിച്ച അപ്പീല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍…

Read More