മേക്കപ്പിട്ട് മോഡേണ്‍ സുന്ദരിയായി അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ചാനലുകള്‍ക്ക് അഭിമുഖം കൊടുത്ത ജിഹാദി വധു ഷമീമ ബീഗത്തിനെതിരേ വധശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. 22കാരിയായ ഷമീമയെ കഴിഞ്ഞയാഴ്ച ഐഎസ് തീവ്രവാദികള്‍ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശ്രമം നടത്തി. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. യാഗോ റിഡേക്ക് എന്ന 29കാരനായ നെതര്‍ലന്‍ഡുകാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ഒരു മാധ്യമത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്, ഐഎസ് വിട്ട ക്യാംപില്‍ നിന്നും പുറത്ത് കടക്കാന്‍…
Read MoreTag: shamima beegum
ഐഎസില്‍ ചേരാന്‍ 15-ാം വയസ്സില്‍ നാടുവിട്ടു ! ഡച്ചുകാരനായ ഭീകരനില്‍ ജന്മം ജന്മം നല്‍കിയ മൂന്നു കുഞ്ഞുങ്ങളും മരിച്ചു; അടപടലം തകര്‍ന്ന ഷമീമ ബീഗത്തിന്റെ ശിഷ്ടകാലം ഇനി സിറിയയില്‍ തന്നെ…
പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്ത ഷമീമ ബീഗത്തിന് ഇനി ശിഷ്ടകാലം സിറിയയില്‍ തന്നെ ജീവിക്കാം. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ കഴിയുന്നതും ശ്രമിച്ചുവെങ്കിലും ഈ ഭീകരസ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് തടയിട്ടത്. ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമര്‍പ്പിച്ച അപ്പീല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളയുകയായിരുന്നു. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍…
Read Moreഷമീമ ബീഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ബ്രിട്ടന്‍ ! ഭീകരാക്രമണങ്ങള്‍ നടത്താന്‍ ജിഹാദികള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതില്‍ ഷമീമ മുന്‍പന്തിയിലായിരുന്നുവെന്ന് കണ്ടെത്തല്‍; സീക്രട്ട് ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…
ഏറെ ചര്‍ച്ചാ വിഷയമായ ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ആവശ്യമില്ലെന്ന് നിലപാടിലുറച്ച് ബ്രിട്ടന്‍. 2015ല്‍ വെറും 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം സിറിയയിലേക്ക് പാലായനം ചെയ്തത്. ഇപ്പോള്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസായ എംഐ 6 രംഗത്തെത്തിയിരിക്കുകയാണ്. ഐസിസ് ഭീകരന്മാര്‍ക്ക് സൂയിസൈഡ് വെസ്റ്റ് തയിച്ച് കൊടുക്കുന്നത് ഷമീമ അടങ്ങിയ ഭീകരരുടെ ഭാര്യമാരാണെന്നാണ് ബ്രിട്ടീഷ് രഹസ്യ പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഐസിസിന്റെ പതനത്തെ തുടര്‍ന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഭീകരവധുവാണ് ഷമീമ. എന്നാല്‍ ബ്രീട്ടീഷ് ഹോം ഓഫീസ് ഇവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഷമീമയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും വേണ്ടെന്നാണ് പുതിയ കണ്ടെത്തലോടെ ബ്രിട്ടീഷ് രഹസ്യ പൊലീസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഐസിസ് ഒഴിഞ്ഞതോടെ ഇറാഖിലും…
Read Moreആ കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും ഡച്ച് പൗരത്വവും ഇനി ആവശ്യമില്ല ! ഷമീമ ബീഗത്തിന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി…
ലണ്ടന്‍: വിവാദങ്ങളിലേക്കാണ് ആ കുഞ്ഞ് പിറന്നു വീണത്. ഹൃസ്വമായ ജീവിതകാലയളവിനു ശേഷം ആ ആണ്‍കുഞ്ഞ് വിവാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐഎസ് ഭീകരനായിരുന്നു കുഞ്ഞിന്റെ പിതാവ്. എന്നാല്‍ കൂടുതല്‍ വിവാദങ്ങളലേക്ക് നയിക്കാതെ കുഞ്ഞിനെ മരണം തട്ടിയെടുത്തിരിക്കുകയാണ്. ജന്മംകൊണ്ടുതന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഈ ആണ്‍കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചതായും അഭയാര്‍ഥി ക്യാംപിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം…
Read Moreകുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താമെന്ന ഷമീമ ബീഗത്തിന്റെ മോഹം പൊലിയുന്നു ! 15-ാം വയസില്‍ ഐഎസില്‍ പോയ പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി;ഭീകരസംഘടനയില്‍ ചേര്‍ന്നതില്‍ പശ്ചാത്താപമില്ലാത്ത ഷമീമയുടെ ഇനിയുള്ള ജീവിതം എന്തെന്ന് ചോദ്യമുയരുന്നു…
ലണ്ടന്‍:15-ാം വയസില്‍ ബ്രിട്ടനില്‍ നിന്നു സിറിയയില്‍ പോകുകയും ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത് ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തില്‍ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.…
Read More