കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ജീവനക്കാരൻ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിംഗ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. യൂട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ലെന്നാണ് 17കാരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഇരുവരും നൽകിയ മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം കേസിൽ ജഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. രണ്ട് തവണ മാത്രമേ കാറുമായി പോയിട്ടുള്ളൂ എന്ന് 17കാരൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ ജഡ്ജിക്ക് രക്ഷപ്പെടാനുള്ള മൊഴി തന്നെയാണ് സെക്യുരിറ്റി ജീവനക്കാരനും നൽകിയത്. കാർ ഓടിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന…
Read More