പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും; ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട കേസിൽ ചോദ്യം ചെയ്യൽ തുടരും

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട കേ​സി​ൽ പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും. മ​ക​ന് ഡ്രൈ​വിം​ഗ് വ​ശ​മു​ണ്ടെ​ന്ന കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ജ​ഡ്ജി മൊ​ഴി ന​ൽ​കി​യ​ത്. ‌യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് ഡ്രൈ​വിം​ഗ് പ​ഠി​ച്ച​തെ​ന്നും കാ​ർ കൊ​ണ്ടു​പോ​യ​ത് അ​ച്ഛ​നും അ​മ്മ​യും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ ഇ​രു​വ​രും ന​ൽ​കി​യ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം കേ​സി​ൽ ജ‍​ഡ്ജി​യെ ഇ​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ജ​ഡ്ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ര​ണ്ട് ത​വ​ണ മാ​ത്ര​മേ കാ​റു​മാ​യി പോ​യി​ട്ടു​ള്ളൂ എ​ന്ന് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ ജ​ഡ്ജി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള മൊ​ഴി ത​ന്നെ​യാ​ണ് സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നും ന​ൽ​കി​യ​ത്. കാ​ർ ഓ​ടി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കാ​റി​ല്ലെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന…

Read More