കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. ബുധനാഴ്ച ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക വിധി. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജരില്ലെന്നും മതിയായ ഹാജരില്ലാത്ത ആരെയും പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നുമായിരുന്നു വൈസ് ചാൻസലറുടെ നിലപാട്. നടപടി മനുഷ്യത്വ വിരുദ്ധമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
Read More