പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ കീ​ർ​ത്തി അ​ഭി​ന​യിക്കേണ്ടതായിരുന്നു, പക്ഷേ…  കൈവിട്ട സിനിമയെക്കുറിച്ച് അമ്മ മേനക


തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​യാ​ളി ന​ടി​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. വി​ജ​യ്, ര​ജി​നി​കാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ൾ​ക്കൊ​പ്പം കീ​ർ​ത്തി ഇ​തി​ന​കം അ​ഭി​ന​യി​ച്ചു.

അ​ഭി​ന​യപ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​ണ് കീ​ർ​ത്തി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ന​ടി​ക്ക് ശേ​ഷം ന​ടി​ക്ക് ഏ​റെ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത സി​നി​മ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദ​സ​റ.

ക​രി​യ​റി​ൽ ന​ടി​ക്ക് നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന മ​റ്റൊ​രു സി​നി​മ കീ​ർ​ത്തി ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ത​മി​ഴ​കം ഇ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യാ​ണ് കീ​ർ​ത്തി വേ​ണ്ടെ​ന്ന് വ​ച്ച​ത്. പ​ക​രം ന​ടി ചെ​യ്ത സി​നി​മ ര​ജി​നി​കാ​ന്ത് നാ​യ​ക​നാ​യ അ​ണ്ണാ​ത്തെ​യാ​ണ്.

അ​ണ്ണാ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ക​യും പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ വ​ൻ ഹി​റ്റാ​വു​ക​യും ചെ​യ്തു. ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​ത ധു​ലി​പാ​ല എ​ന്നി​വ​രാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ അ​ഭി​ന​യി​ച്ച​ത്.

 സി​നി​മ​യി​ൽ കീ​ർ​ത്തി അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യു​ടെ അ​മ്മ​യും പ​ഴ​യകാ​ല ന​ടി​യു​മാ​യ മേ​ന​ക സു​രേ​ഷ്. കു​ന്ദ​വി, പൂ​ങ്കു​ഴ​ലി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നി​ന് കീ​ർ​ത്തി​യെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​തി​ലേ​താ​ണെ​ന്ന് ത​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ന്നും മേ​ന​ക പ​റ​യു​ന്നു. ‌

കു​ന്ദ​വി​ക്കോ പൂ​ങ്കു​ഴ​ലി​ക്കോ കീ​ർ​ത്തി​യെ ഫി​ക്സ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ണ്ണാ​ത്തെ​യു​ടെ​യും പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ​യും ഡേ​റ്റ് ക്ലാ​ഷാ​യി. അ​തി​നാ​ൽ ഏ​റെ വി​ഷ​മ​ത്തോ​ടെ ആ ​സി​നി​മ വേ​ണ്ടെ​ന്ന് വയ്ക്കു​ക​യാ​യി​രു​ന്നെ​ന്നും മേ​ന​ക പ​റ​യു​ന്നു.

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ കീ​ർ​ത്തി അ​ഭി​ന​യി​ക്കാ​ത്ത​തി​ൽ ന​ടി​യു​ടെ മു​ത്ത​ശി​ക്കും ഏ​റെ വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നെ​ന്നും മേ​ന​ക പ​റ​ഞ്ഞു. പ​ക്ഷെ അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് ന​മു​ക്ക് വി​ധി​ച്ച​ത​ല്ല എ​ന്ന് ക​രു​താ​ൻ കീ​ർ​ത്തി​ക്ക് ക​ഴി​യു​മെ​ന്നും മേ​ന​ക വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment