ഇപ്പോഴല്ലേ ഇതിന് കികീ ചലഞ്ചെന്നൊക്കെ പേരിട്ടത് ! ഇത് ഞങ്ങള്‍ പണ്ടേ പയറ്റിത്തെളിഞ്ഞതാ മക്കളേ… മമ്മുക്കയുടെയും ലാലേട്ടന്റെയും പഴയ കികീ ചലഞ്ച് വീഡിയോ തരംഗമാവുന്നു…

ഐസ്ബക്കറ്റ് ചലഞ്ച്, ഫിറ്റ്‌നെസ് ചലഞ്ച് തുടങ്ങിയ ചലഞ്ചുകള്‍ക്കു ശേഷം ഇപ്പോള്‍ താരം കികീ ചലഞ്ചാണ്. കിക്കീ ചലഞ്ച് ഏറ്റെടുത്തവരില്‍ അധികവും സെലിബ്രിറ്റികളാണ് കാരണം ഇതിന്റെയൊരു സ്വഭാവം അങ്ങനെയാണ്. സംഗതി അല്‍പ്പം അപകടം പിടിച്ചതാണെന്ന് പറയേണ്ടതില്ലല്ലോ. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തിറങ്ങി ഡാന്‍സ് കളിക്കുന്നതാണ് കികീ ചലഞ്ച് രീതി. അപകടം പിടിച്ച ഈ കളിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്. ചലഞ്ച് ഏറ്റെടുത്ത നിരവധി പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ക്വീന്‍ നായികയും നര്‍ത്തകിയുമായ സാനിയ അയ്യപ്പനാണ് കികീ ചലഞ്ച് മലയാളത്തില്‍ അവതരിപ്പിച്ചത്. സാനിയയുടെ വീഡിയോ വൈറലായിരുന്നു. ഇത്രയൊക്കെയായ സ്ഥിതിക്ക് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് വെറുതെയിരിക്കാനൊക്കുമോ. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നുള്ള കീകി ഡാന്‍സ് ചലഞ്ചിന് സമാനമായ ഗാനരംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. നാണയം എന്ന സിനിമയ്ക്കുവേണ്ടി ഇരുവരും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന…

Read More